Skip to content

പാകിസ്ഥാന് ജയ് വിളിച്ച ആരാധകനെ തടഞ്ഞ് ബാംഗ്ലൂർ പോലീസ് !! സോഷ്യൽ മീഡിയയിൽ വിമർശനം

ഐസിസി ഏകദിന ലോകകപ്പ് ആവേശകരായി പുരോഗമിക്കുമ്പോഴും വിവാദങ്ങൾക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം വിവാദങ്ങൾക്ക് ഇടവെച്ചിരുന്നു. ഇപ്പോഴിതാ പാകിസ്ഥാൻ ഓസ്ട്രേലിയ മത്സരത്തിൽ ബാംഗ്ലൂർ പോലീസിൻ്റെ ഭാഗത്തുനിന്നുമുണ്ടായ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പാകിസ്ഥാന് ജയ് വിളിക്കുന്നതിൽ ആരാധകനെ തടഞ്ഞതാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

മത്സരത്തിൽ പിന്തുണ കൂടുതൽ ലഭിച്ചത് ഓസ്ട്രേലിയക്ക് ആണെങ്കിൽ കൂടിയും ഇന്ത്യ പാക് മത്സരത്തിന് വിപരീതമായി മികച്ച പിന്തുണ പാകിസ്ഥാന് ലഭിച്ചിരുന്നു. ഇതിൽ പാകിസ്ഥാൻക്കാരനായ ആരാധകനെയാണ് പോലീസ് ജയ് വിളിക്കുന്നതിൽ നിന്നും തടഞ്ഞത്. എന്നാൽ പോലീസിൻ്റെ വാക്കുകേൾക്കാൻ ആരാധകനും തയ്യാറായില്ല.

ലോകകപ്പിൽ പാകിസ്ഥാന് ജയ് വിളിക്കാൻ അധികാരമില്ലെയെന്ന് ആരാധകൻ ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞതോടെ ക്യാമറ ഓൺ ആക്കി അതിൽ പറയുമോയെന്ന് ആരാധകൻ ചോദിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥൻ തടിയൂരുകയായിരുന്നു.

പാകിസ്ഥാൻ ആരാധകർക്കൊപ്പം ഇന്ത്യൻ ആരാധകരും ഇതിൽ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതിൻ്റെ പേരിൽ കൂടുതൽ വിമർശനം ഉയരാൻ സാധ്യതയുണ്ട്.

മത്സരത്തിലേക്ക് വരുമ്പോൾ 62 റൺസിൻ്റെ തോൽവി ബാബറും കൂട്ടരും ഏറ്റുവാങ്ങി. ഓസ്ട്രേലിയ ഉയർത്തിയ 368 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 45.3 ഓവറിൽ 305 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഈ ലോകകപ്പിലെ ഓസ്ട്രേലിയയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ നാലാം സ്ഥാനത്ത് എത്തുവാനും ഓസ്ട്രേലിയക്ക് സാധിച്ചു.

വീഡിയോ :

https://twitter.com/GabbbarSingh/status/1715368779968827612?t=By52mNfCs1Qecr8Nc9mWKQ&s=19