Skip to content

ഇതാണ് ഹീറോയിസം ! യോർക്കറിൽ അടിതെറ്റിവീണു ! പിന്നാലെ സിക്സും ഫോറും അടിച്ച് സെഞ്ചുറി : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ചുറി കുറിച്ചിരിക്കുകയാണ് ഹെൻറിച്ച് ക്ലാസൻ. അതിവേഗത്തിൽ താരം സെഞ്ചുറി പൂർത്തിയാക്കിയതോടെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക പടുകൂറ്റൻ സ്കോർ കുറിച്ചു.

നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് സൗത്താഫ്രിക്ക അടിച്ചുകൂട്ടിയിരുന്നു. വെറും 61 പന്തിൽ നിന്നും സെഞ്ചുറി നേടിയ ക്ലാസൻ 67 പന്തിൽ 12 ഫോറും 4 സിക്സും ഉൾപ്പടെ 109 റൺസ് നേടിയാണ് പുറത്തായത്.

ക്ലാസനൊപ്പം 75 പന്തിൽ 85 റൺസ് നേടിയ റീസ ഹെൻഡ്രിക്സ്, 61 പന്തിൽ 60 റൺസ് നേടിയ റാസി വാൻഡർ ഡൂസൻ, 42 പന്തിൽ 3 ഫോറും 6 സിക്സും ഉൾപ്പടെ 75 റൺസ് നേടിയ മാർക്കോ യാൻസൻ എന്നിവരും സൗത്താഫ്രിക്കയ്ക്കായി തിളങ്ങി.

മത്സരത്തിലെ മാർക്ക് വുഡ് എറിഞ്ഞ 47 ആം ഓവറിലാണ് ക്ലാസൻ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഓവറിലെ രണ്ടാം പന്തിൽ മാർക്ക് വുഡ് തകർപ്പൻ യോർക്കറിൽ അടിതെറ്റി താരം ക്രീസിൽ വീണിരുന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ സിക്സും പിന്നീട് നാലാം പന്തിൽ ഫോറും നേടികൊണ്ട് ക്ലാസൻ തൻ്റെ സെഞ്ചുറി പൂർത്തിയാക്കുകയായിരുന്നു.

വീഡിയോ :