Skip to content

ബൈ ബൈ ഇംഗ്ലണ്ട് ! സൗത്താഫ്രിക്കയ്ക്കെതിരെ പടുകൂറ്റൻ തോൽവി ഏറ്റുവാങ്ങി ലോക ചാമ്പ്യന്മാർ

ഐസിസി ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനം തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. അഫ്ഗാനിസ്ഥാനെതിരെ ഏറ്റുവാങ്ങി സൗത്താഫ്രിക്കയെ നേരിടാൻ എത്തിയ ഇംഗ്ലണ്ട് 229 റൺസിൻ്റെ പടുകൂറ്റൻ തോൽവിയാണ് മുംബൈയിൽ ഏറ്റുവാങ്ങിയത്.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 400 റൺസിൻ്റെ പടുക്കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 22 ഓവറിൽ 170 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. 17 പന്തിൽ 43 റൺസ് നേടിയ മാർക്ക് വുഡും 21 പന്തിൽ 35 റൺസ് നേടിയ ഗസ് അട്കിൻസനുമാണ് ഇംഗ്ലണ്ട് സ്കോർ 150 എങ്കിലും കടത്തിയത്. പരിക്കിൽ നിന്നും തിരിച്ചെത്തിയ ബെൻ സ്റ്റോക്സ് 5 റൺസ് മാത്രം നേടി പുറത്തായപ്പോൾ ജോസ് ബട്ട്ലർ 15 റൺസും ജോ റൂട്ട് 2 റൺസും ബെയർസ്റ്റോ 10 റൺസും നേടി പുറത്തായി.

സൗത്താഫ്രിക്കയ്ക്കായി ജെറാൾഡ് കോട് സി മൂന്ന് വിക്കറ്റും മാർക്കോ യാൻസൻ ലുങ്കി എൻകീഡി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 67 പന്തിൽ 12 ഫോറും 4 സിക്സും ഉൾപ്പടെ 109 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ, 42 പന്തിൽ 3 ഫോറും 6 സിക്സും ഉൾപ്പടെ 75 റൺസ് നേടിയ മാർക്കോ യാൻസൻ, 75 പന്തിൽ 85 റൺസ് നേടിയ റീസ ഹെൻഡ്രിക്സ്, 61 പന്തിൽ 60 റൺസ് നേടിയ റാസി വാൻഡർ ഡൂസൻ എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 399 റൺസ് നേടിയത്. ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ ഒരു ടീമിൻ്റെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്.

തോൽവിയോടെ ഇംഗ്ലണ്ടിൻ്റെ സെമിഫൈനൽ മോഹങ്ങൾ പകുതിയും അവസാനിച്ചു. ഇനി അത്ഭുതങ്ങൾ നടന്നാൽ മാത്രമേ സെമിയിൽ എത്താൻ നിലവിലെ ചാമ്പ്യന്മാർക്ക് സാധിക്കൂ.