Skip to content

തകർപ്പൻ സെഞ്ചുറി പുഷ്പ സ്റ്റൈലിൽ ആഘോഷിച്ച് ഡേവിഡ് വാർണർ : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനമാണ് ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് വമ്പൻ സ്കോർ ഓസ്ട്രേലിയ മത്സരത്തിൽ നേടിയത്.

മത്സരത്തിൽ വെറും 85 പന്തിൽ നിന്നുമാണ് വാർണർ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. മിച്ചൽ മാർഷിനൊപ്പം തകർത്താടിയ വാർണർ 124 പന്തിൽ 14 ഫോറും 9 സിക്സും ഉൾപ്പടെ 163 റൺസ് അടിച്ചുകൂട്ടി. ഓപ്പണിങ് കൂട്ടുകെട്ടിൽ മാർഷിനൊപ്പം ചേർന്ന് 259 റൺസ് വാർണർ കൂട്ടിച്ചേർത്തു. 108 പന്തുകൾ നേരിട്ട മിച്ചൽ മാർഷ് 10 ഫോറും 9 സിക്സും ഉൾപ്പടെ 121 റൺസ് നേടിയാണ് പുറത്തായത്.

ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഓസ്ട്രേലിയയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണിത്. ഇരുവരുടെയും സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 367 റൺസ് ഓസ്ട്രേലിയ നേടി.

ഏകദിന ക്രിക്കറ്റിലെ ഡേവിഡ് വാർണറുടെ ഇരുപത്തിയൊന്നാം സെഞ്ചുറിയും ഏകദിന ലോകകപ്പിലെ താരത്തിൻ്റെ അഞ്ചാം സെഞ്ചുറിയും ആണിത്. ചിന്നസ്വാമിയിൽ നേടിയ ഈ തകർപ്പൻ സെഞ്ചുറി പുഷ്പ സ്റ്റൈലിലാണ് വാർണർ ആഘോഷിച്ചത്.

വീഡിയോ :