Skip to content

ഇന്ത്യയുടെ സി ടീം പോലും അവരെ പരാജയപെടുത്തും !! പാകിസ്ഥാനെ ആഞ്ഞടിച്ച് ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പിലെ വിവാദങ്ങൾക്കിടെ പാകിസ്ഥാൻ ടീമിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഇന്ത്യയ്ക്കെതിരായ മത്സരശേഷമുള്ള പാകിസ്ഥാൻ ടീം ഡയറക്ടറുടെ പ്രസ്താവനയാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്.

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. മത്സരത്തിന് ശേഷം തങ്ങൾക്ക് സ്റ്റേഡിയത്തിൽ നിന്നും പിന്തുണ ലഭിക്കാത്തത് തിരിച്ചടിയായെന്ന് പറഞ്ഞ മിക്കി ആർതർ ഇന്ത്യയെ ഫൈനലിൽ നേരിടുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഫൈനലിൽ എന്നല്ല ഈയൊരു ടീമിനെ വെച്ച് ഇന്ത്യയ്ക്കെതിരെ വിജയിക്കാമെന്ന വ്യാമോഹം പാകിസ്ഥാന് വേണ്ടെന്ന് ശ്രീശാന്ത് തുറന്നടിച്ചു.

പാകിസ്ഥാൻ്റെ നിലവിലെ ടീം ദുർബലമാണെന്നും ഈയൊരു ടീം വെച്ച് ഇന്ത്യയെ ഐസിസി ട്രോഫിയിലോ മറ്റേതെങ്കിലും ടൂർണമെൻ്റിലോ പരാജയപെടുത്താനാകുമെന്ന് കരുതേണ്ടയെന്നും പാകിസ്ഥാൻ്റെ നിലവിലെ ടീമിനെ ഇന്ത്യയുടെ സി ടീമിന് പോലും പരാജയപെടുത്താൻ സാധിക്കുമെന്നും ഇന്ത്യൻ ടീമിൽ കളിക്കാത്ത ഐ പി എൽ കളിക്കാരെ ഉൾപ്പെടുത്തി ഒരു ഇലവൻ ഉണ്ടാക്കിയാൽ അവർക്ക് പോലും ഈ പാക് ടീമിനെ അനായാസം പരാജയപെടുത്താൻ കഴിയുമെന്നും ശ്രീശാന്ത് പറഞ്ഞു.

നരേന്ദ്ര മോദി സ്റ്റേഡിയം പോലെ വലിയൊരു സ്റ്റേഡിയത്തിൽ കളിക്കുന്നതിൽ പാകിസ്ഥാന് സ്വപ്നത്തിൽ പോലും കാണാനാകില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

നാളെ ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെയാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരം. അതിന് ശേഷം ചെന്നൈയിൽ അഫ്ഗാനിസ്ഥാനുമായി പാകിസ്ഥാൻ ഏറ്റുമുട്ടും