Skip to content

നീണ്ട 6 വർഷത്തിന് ശേഷം പന്തെറിഞ്ഞ് കോഹ്ലി ! വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റിങിനായി ഇറങ്ങിയ ബംഗ്ളാദേശിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. തുടക്കത്തിലെ വിക്കറ്റ് പ്രതീക്ഷിച്ച കാണികൾ നിരാശരായെങ്കിലും പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യം കാണികൾക്ക് വിരുന്നായി.

മത്സരത്തിൽ ഇന്ത്യയ്ക്കായി സൂപ്പർതാരം വിരാട് കോഹ്ലി പംതെറിയാൻ എത്തിയതാണ് കാണികൾക്ക് അപ്രതീക്ഷിതമായി ലഭിച്ച വിരുന്നായി മാറിയത്. നീണ്ട 6 വർഷങ്ങൾക്ക് ശേഷമാണ് കോഹ്ലി ഏകദിന ക്രിക്കറ്റിൽ ബൗൾ ചെയ്യുന്നത്.

മത്സരത്തിലെ ഒമ്പതാം ഓവറിലെ ആദ്യ മൂന്ന് പന്തുകൾ എറിഞ്ഞ ശേഷം ഹാർദിക്ക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയതോടെയാണ് പിന്നീട് ഓവർ പൂർത്തിയാക്കാനുള്ള അവസരം ക്യാപ്റ്റൻ രോഹിത് ശർമ്മ കോഹ്‌ലിയ്ക്ക് നൽകിയത്. ഹാർദിക്ക് പാണ്ഡ്യയ്ക്കെതിരെ മൂന്ന് പന്തിൽ രണ്ട് ഫോർ അടക്കം 8 റൺസ് നേടിയപ്പോൾ കോഹ്ലി മൂന്ന് പന്തിൽ 2 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് തുടർച്ചയായ നാലാം വിജയം തേടി ഇന്ത്യ എത്തിയിരിക്കുന്നത്. മറുഭാഗത്ത് ബംഗ്ളാദേശിനായി ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും ടസ്കിൻ അഹമ്മദും കളിക്കുന്നില്ല. ഹൊസൈൻ ഷാൻ്റോയാണ് മത്സരത്തിൽ ബംഗ്ളാദേശിനെ നയിക്കുന്നത്.