Skip to content

സൂപ്പർമാൻ !! ബംഗ്ലാദേശിനെതിരെ
തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിലെ ഇന്ത്യ ബംഗ്ളാദേശ് പോരാട്ടം പൂനെയിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിനെ കുറഞ്ഞ സ്കോറിൽ ഇന്ത്യ ഒതുക്കിയിരിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിൽ എന്ന പോലെ മികച്ച ഫീൽഡിങ് പ്രകടനമാണ് ഇക്കുറിയും ഇന്ത്യയിൽ നിന്നുമുണ്ടായത്. അതിൽ എടുത്തുപറയേണ്ടത് രവീന്ദ്ര ജഡേജയുടെ സൂപ്പർമാൻ ക്യാച്ചാണ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിന് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 93 റൺസ് നേടിയെങ്കിലും പതിവ് പോലെ മധ്യഓവറുകളിൽ ഗംഭീര തിരിച്ചുവരവ് ഇന്ത്യ നടത്തുകയായിരുന്നു. 51 റൺസ് നേടിയ തൻസിദ് ഹസൻ, 66 റൺസ് നേടിയ ലിറ്റൺ ദാസ്, 46 റൺസ് നേടിയ മഹ്മദുള്ള എന്നിവരാണ് ബംഗ്ളാദേശിനായി തിളങ്ങിയത്.

മത്സരത്തിൽ 38 റൺസ് നേടി മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന മുഷ്ഫിഖുർ റഹിമിനെ പുറത്താക്കാൻ വേണ്ടിയാണ് തകർപ്പൻ ക്യാച്ച് രവീന്ദ്ര ജഡേജ നേടിയത്.

ബുംറ എറിഞ്ഞ 43 ആം ഓവറിലായിരുന്നു ഗംഭീര ക്യാച്ച് ജഡേജ നേടിയത്. ബുംറയുടെ പന്തിൽ കട്ട് ചെയ്യാനുള്ള ബംഗ്ലാദേശ് സീനിയർ താരത്തിൻ്റെ ശ്രമം വലത്തേക്ക് ഡൈവ് ചെയ്തുകൊണ്ട് പന്ത് കൈപിടിയിൽ ഒതുക്കി ജഡേജ പരാജയപെടുത്തുകയായിരുന്നു.

വീഡിയോ ;