Skip to content

ബുംറയുടെ തീപാറും യോർക്കർ ! മറുപടിയില്ലാതെ മഹ്മദുള്ള : വീഡിയോ കാണാം

ഏകദിന ലോകകപ്പിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലും മികച്ച പ്രകടനം ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചു. മത്സരത്തിൽ അവസാന ഓവറിൽ അതിഗംഭീര യോർക്കറിലൂടെ ബംഗ്ലാദേശ് സീനിയർ മഹ്മദുള്ളയെ പുറത്താക്കി മറ്റുള്ള ടീമുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബുംറ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിന് മികച്ച തുടക്കം ലഭിച്ചുവെങ്കിലും മികച്ച സ്കോറിലേക്ക് നീങ്ങാൻ അവർക്ക് സാധിച്ചില്ല. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടുവാൻ മാത്രമെ ബംഗ്ളാദേശിന് സാധിച്ചുള്ളൂ. 66 റൺസ് നേടിയ ലിറ്റൻ ദാസ്, 51 റൺസ് നേടിയ തൻസിദ് ഹസൻ, 46 റൺസ് നേടിയ മഹ്മദുള്ള എന്നിവരാണ് ബംഗ്ളാദേശിനായി തിളങ്ങിയത്. മുഷ്ഫിഖുർ റഹിം 38 റൺസ് നേടി പുറത്തായി.

മത്സരത്തിലെ അവസാന ഓവറിലായിരുന്നു തീപാറും യോർക്കറിലൂടെ ബുംറ മഹ്മദുള്ളയുടെ വിക്കറ്റ് വീഴ്ത്തിയത്. 35 പന്തിൽ 46 റൺസ് നേടി ബാറ്റ് ചെയ്യുകയായിരുന്ന മഹ്മദുള്ളയ്ക്ക് ബുംറയുടെ ഈ യോർക്കറിന് മറുപടി നല്കാൻ സാധിച്ചില്ല.

മത്സരത്തിൽ 10 ഓവറിൽ 41 റൺസ് വഴങ്ങിയാണ് രണ്ട് വിക്കറ്റുകൾ ബുംറ നേടിയത്. ഇതോടെ ഈ ലോകകപ്പിൽ വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്ത് ജസ്പ്രീത് ബുംറയെത്തി. 4 മത്സരങ്ങളിൽ നിന്നുമായി 10 വിക്കറ്റ് ബുംറ നേടിയിട്ടുണ്ട്. 4 മത്സരങ്ങളിൽ നിന്നും 11 വിക്കറ്റ് നേടിയ മിച്ചൽ സാൻ്റ്നറാണ് ഒന്നാം സ്ഥാനത്തുള്ളത്.

വീഡിയോ :