Skip to content

അതുകൊണ്ടാണ് ഞാൻ അവനെ ഒരിക്കലും സ്ലെഡ്ജ് ചെയ്യാത്തത് : മുഷ്ഫിഖുർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ വീണ്ടും അയൽക്കാരെ നേരിടാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യ ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശിനെയാണ് നേരിടാൻ ഒരുങ്ങുന്നത്. തുടർച്ചയായ മൂന്ന് വിജയം നേടിയ ഇന്ത്യയെ എഷ്യ ഏഷ്യ കപ്പിൽ പരാജയപെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ളാദേശ് നേരിടാൻ ഒരുങ്ങുന്നത്.

മത്സരത്തിന് മുൻപേ കോഹ്ലിയ്ക്കെതിരെ കളിക്കുമ്പോൾ താൻ മനസ്സിൽ വെയ്ക്കുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബംഗ്ലാദേശ് സീനിയർ താരം മുഷ്ഫിഖുർ റഹിം. കോഹ്ലി ബൗളിങിന് ഇറങ്ങുമ്പോൾ തന്നെ താൻ ബൗളർമാരോട് പറയാറുള്ള കാര്യവും താരം വെളിപ്പെടുത്തി.

ക്രിക്കറ്റിൽ സ്ലെഡ്ജ് ചെയുമ്പോൾ അതിൽ ഊർജം ഉൾകൊള്ളുന്ന ചില ബാറ്റ്സ്മാന്മാർ ഉണ്ടെന്നും കോഹ്ലി അവരിൽ പ്രധാനിയാണെന്നും അതുകൊണ്ട് സ്ലെഡ്ജ് ചെയ്യുമ്പോൾ അതിൽ ഊർജം ഉൾകൊണ്ട് കളിക്കുന്നതിനാൽ കോഹ്ലിയെ ഒരിക്കലും സ്ലെഡ്ജ് ചെയ്യുവാൻ മുതിരാറില്ലയെന്നും അവനെ എത്രയും പെട്ടെന്ന് പുറത്താക്കാനാണ് താൻ ആവശ്യപെടാറുള്ളതെന്നും മുഷ്ഫിഖുർ റഹിം പറഞ്ഞു.

പക്ഷേ അവനെതിരെ കളിക്കുമ്പോൾ കോഹ്ലി തന്നെ സ്ലെഡ്ജ് ചെയ്യാറുണ്ടെന്നും ക്രിക്കറ്റിൽ ഒരു മത്സരം തോൽക്കാൻ ആഗ്രഹിക്കാത്ത താരമാണ് കോഹ്ലിയെന്നും കോഹ്ലിയ്ക്കെതിരായ പോരാട്ടവും ഇന്ത്യയ്ക്കെതിരെയും അവനെതിരെയും കളിക്കുമ്പോൾ നേരിടേണ്ടിവരുന്ന വെല്ലുവിളിയും താൻ ഏറെ ഇഷ്ടപെടുന്നുവെന്നും മുഷ്ഫിഖുർ റഹിം കൂട്ടിച്ചേർത്തു.

ഈ വർഷം കളിച്ച നാല് ഏകദിന മത്സരങ്ങളിലും മൂന്നിലും ബംഗ്ലാദേശ് ഇന്ത്യയെ പരാജയപെടുത്തിയിരുന്നു. എന്നാൽ ലോകകപ്പിൽ പൂർണ ശക്തിയോടെ എത്തുന്ന ഇന്ത്യയെ പിടിച്ചുകെട്ടുകയെന്നത് ബംഗ്ളാദേശിന് എളുപ്പമാവില്ല.