Skip to content

അച്ഛൻ ഇതൊന്നും പഠിപ്പിച്ചില്ലേ ! മിച്ചൽ മാർഷിനോട് രസകരമായ ചോദ്യവുമായി സുനിൽ ഗാവസ്കർ

ഐസിസി ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ശേഷം ശ്രീലങ്കയെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. വാർണറും സ്മിത്തും തുടക്കത്തിൽ പുറത്തായപ്പോൾ ഫിഫ്റ്റി നേടി തിളങ്ങിയ മിച്ചൽ മാർഷാണ് ഓസീസിനെ രക്ഷിച്ചത്. മത്സരശേഷം താരവുമായി രസകരമായ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സുനിൽ ഗാവസ്കർ.

അഞ്ച് വിക്കറ്റിനായിരുന്നു മത്സരത്തിൽ ഓസ്ട്രേലിയയുടെ വിജയം. ശ്രീലങ്ക ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം 35.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. മിച്ചൽ മാർഷ് 51 പന്തിൽ 52 റൺസ് നേടിയപ്പോൾ ജോഷ് ഇംഗ്ലീഷ് 59 പന്തിൽ 58 റൺസും നേടി.

മത്സരശേഷം സംസാരിക്കവെയാണ് മിച്ചൽ മാർഷിനോട് രസകരമായ ചോദ്യം സുനിൽ ഗാവസ്കർ ചോദിച്ചത്. മുൻ ഓസ്ട്രേലിയൻ താരം കൂടിയായിരുന്ന ജെഫ് മാർഷിൻ്റെ മകനാണ് മിച്ചൽ മാർഷ്.

അച്ഛൻ ഡിഫൻസ് ഷോട്ടുകൾ ഒന്നും പഠിപ്പിച്ച് തന്നിട്ടില്ലേയെന്നായിരുന്നു മിച്ചൽ മാർഷിനോടുള്ള സുനിൽ ഗവാസ്കറുടെ ചോദ്യം. തൻ്റെ അച്ഛൻ്റെ മോശം സ്ട്രൈക്ക് റേറ്റിന് താൻ പ്രായശ്ചിത്തം ചെയ്യുകയാണെന്നായിരുന്നു മിച്ചൽ മാർഷിൻ്റെ മറുപടി.

ഓസ്ട്രേലിയക്കായി 50 ടെസ്റ്റ് മത്സരങ്ങളിലും 117 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള ജെഫ് മാർഷ് 13 സെഞ്ചുറിയും 37 ഫിഫ്റ്റിയും നേടിയിട്ടുണ്ട്.