Skip to content

ഇന്ത്യൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി ഗ്ലെൻ മാക്സ്വെൽ

ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ.

ലഖ്നൗവിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഈ ലോകകപ്പിലെ ഓസ്ട്രേലിയയുടെ ആദ്യ വിജയം കൂടിയാണിത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം 35.2 ഓവറിൽ ഓസ്ട്രേലിയ മറികടന്നു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലീഷ് എന്നിവർ ഫിഫ്റ്റി നേടിയപ്പോൾ 21 പന്തിൽ പുറത്താകാതെ 31 റൺസ് നേടിയ ഗ്ലെൻ മാക്സ്വെൽ ഓസ്ട്രേലിയൻ വിജയം വേഗത്തിലാക്കിയിരുന്നു. 4 ഫോറും രണ്ട് സിക്‌sumt മാക്സ്വെൽ നേടി.

മത്സരത്തിൽ നേടിയ ഈ രണ്ട് സിക്സോടെ ഇന്ത്യൻ മണ്ണിൽ 50 സിക്സ് നേടുന്ന ആദ്യ വിദേശ ബാറ്റ്സ്മാനായി ഗ്ലെൻ മാക്സ്വെൽ മാറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിൽ നിന്നുമായി ഇന്ത്യയിൽ 51 സിക്സ് മാക്സ്വെൽ നേടിയിട്ടുണ്ട്. 49 സിക്സ് നേടിയ കീറോൺ പൊള്ളാർഡ്, 48 സിക്സ് നേടിയ മുൻ അഫ്ഗാൻ താരം അസ്ഗർ അഫ്ഗാൻ, എ ബി ഡിവില്ലിയേഴ്സ് എന്നിവരാണ് മാക്സ്വെല്ലിന് പിന്നിലുള്ളത്.

ആദ്യ മത്സരത്തിൽ ഇന്ത്യയോടും കഴിഞ്ഞ മത്സരത്തിൽ സൗത്താഫ്രിക്കയോടും പരാജയപെട്ട ശേഷമാണ് ശ്രീലങ്കയെ തകർത്ത് ഓസ്ട്രേലിയ അക്കൗണ്ട് തുറന്നിരിക്കുന്നത്. ഇനി ഒക്ടോബർ 20 ന് പാകിസ്ഥാനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.