Skip to content

കനത്ത കാറ്റ് ! ലഖ്നൗ സ്റ്റേഡിയത്തിലെ ബാനറുകൾ ഒടിഞ്ഞുവീണു : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയ – ശ്രീലങ്ക പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ കുറഞ്ഞ സ്കോറിൽ ഓസ്ട്രേലിയ ഒതുക്കിയിരുന്നു. അതിനിടെ മൽസരത്തിനിടെ എത്തിയ കനത്ത കാറ്റും മഴയും കളിക്കാർക്കും കാണികൾക്കും ഭീഷണിയായി.

കനത്ത കാറ്റിനെ തുടർന്ന് സ്റ്റേഡിയത്തിലെ ബാനറുകൾ ഒടിഞ്ഞുവീണതാണ് ആശങ്കൾക്ക് ഇടയാക്കിയത്. ശ്രീലങ്കൻ ഇന്നിങ്സിനിടെ മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വില്ലനായി എത്തിയത്. ഇതിനെ തുടർന്ന് സ്റ്റേഡിയത്തിൻ്റെ റൂഫിൽ സ്ഥാപിച്ചിരുന്നു ലോകകപ്പ് പ്രൊമോഷൻ ബാനറുകൾ ഇളകിവീണു. ചില ബാനറുകൾ അത് സ്ഥാപിച്ചിരുന്ന കമ്പികൾക്കൊപ്പമാണ് തകർന്നുവീണത്.

സ്റ്റേഡിയത്തികളുടെ കാണികളുടെ സീറ്റിലേക്കാണ് ഈ ബാനറുകൾ പതിച്ചത്. തക്കസമയത്ത് കാണികൾ ഓടിമാറിയതിനാൽ അപകടങ്ങൾ ഒഴിവായി. ഇതിന് മുൻപ് ഈ സ്റ്റേഡിയത്തിൻ്റെ പുറത്തുസ്ഥാപിചിരുന്ന ബാനർ കാറിന് മുകളിൽ തകർന്നുവീണ് ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 43.3 ഓവറിൽ 209 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 78 റൺസ് നേടിയ കുശാൽ പേരേരെയും 61 റൺസ് നേടിയ നിസങ്കയും മാത്രമാണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 125 റൺസ് നേടിയ ശേഷമാണ് പിന്നീട് ശ്രീലങ്ക തകർന്നത്.