Skip to content

അത് ധോണിയ്‌ക്കല്ല അവനായിരുന്നു നൽകേണ്ടിയിരുന്നത് : ഗൗതം ഗംഭീർ

ഐസിസി 2011 ഏകദിന ലോകകപ്പ് ഫൈനലിലെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് എം എസ് ധോണിയ്ക്കല്ല അവകാശപെട്ടതെന്ന് ഗൗതം ഗംഭീർ. പ്രമുഖ മാധ്യമത്തിന് വേണ്ടി സംസാരിക്കവെയാണ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം ഗംഭീർ നടത്തിയത്.

ഫൈനലിൽ 79 പന്തിൽ പുറത്താകാതെ 91 റൺസ് നേടിയ ക്യാപ്റ്റൻ എം എസ് ധോണിയ്ക്കായിരുന്നു പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചത്. എന്നാൽ അത് 97 റൺസ് നേടിയ ഗംഭീറിനായിരുന്നു നൽകേണ്ടിയിരുന്നതെന്ന് അന്ന് മുതൽ ഒരു വിഭാഗം ആരാധകർ അഭിപ്രായപെട്ടിരുന്നു. എന്നാൽ ധോണിയ്ക്കോ തനിക്കോ അല്ല മറ്റൊരാളായിരുന്നു അതിന് അർഹനെന്ന് ഗംഭീർ തുറന്നുപറഞ്ഞു.

സഹീർ ഖാനാണ് ഫൈനലിൽ പ്ലേയർ ഓഫ് ദി മാച്ചിന് അർഹനെന്നാണ് ഗംഭീർ തുറന്നുപറഞ്ഞിരിക്കുന്നത്. സഹീർ ആ മികച്ച സ്പെൽ എറിഞ്ഞില്ലായിരുന്നുവെങ്കിൽ ശ്രീലങ്ക 350 റൺസ് എങ്കിലും നേടുമായിരുന്നുവെന്നും ആരും തന്നെ സഹീർ ഖാൻ്റെ ബൗളിങിനെ പറ്റി പറയുന്നില്ലയെന്നും ഏവരും തൻ്റെ ഇന്നിങ്സിനെയും ധോണിയുടെ സിക്സിനെ പറ്റിയും മാത്രമാണ് പറയുന്നതെന്നും ഗംഭീർ പറഞ്ഞു.

ഫൈനലിൽ 2 മെയ്ഡൻ ഉൾപ്പെടെ 60 റൺസ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് സഹീർ ഖാൻ നേടിയത്.