Skip to content

അടി കൊണ്ടതിൽ ദേഷ്യം !! ശ്രേയസ് അയ്യർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞ് ഹാരിസ് റൗഫ് : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ തകർത്തുകൊണ്ട് തുടർച്ചയായ മൂന്നാം വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യൻ ബൗളർമാർ പാകിസ്ഥാനെ പിടിച്ചുകെട്ടിയപ്പോൾ പാക് ബൗളർമാരെ രോഹിത് ശർമ്മയും ശ്രേയസ് അയ്യരും അടിച്ചൊതുക്കുകയും ചെയ്തു. അടികൊണ്ട് വശകേടായതിൻ്റെ അമർഷം ശ്രേയസ് അയ്യർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞാണ് ഹാരിസ് റൗഫ് തീർത്തത്.

മത്സരത്തിൽ 7 വിക്കറ്റിൻ്റെ അനായാസ വിജയമാണ് ഇന്ത്യ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 191 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 192 റൺസിൻ്റെ വിജയലക്ഷ്യം 30.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യയ്ക്കായി രോഹിത് ശർമ്മ 63 പന്തിൽ 86 റൺസ് നേടിയപ്പോൾ ശ്രേയസ് അയ്യർ 62 പന്തിൽ 53 റൺസ് നേടി.

മത്സരത്തിലെ പതിനൊന്നാം ഓവറിലായിരുന്നു അനാവശ്യ അഗ്രഷൻ ഹാരിസ് റൗഫിൽ നിന്നും ഉണ്ടായത്. താരം എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് സിക്സ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറത്തിയിരുന്നു. പിന്നീട് രണ്ടാം ഓവറിൽ മൂന്ന് ഡോട്ട് ബോൾ എറിഞ്ഞ ശേഷമാണ് ശ്രേയസ് അയ്യർ ഡിഫൻഡ് ചെയ്ത പന്ത് കയ്യിൽ കിട്ടിയ ഉടനെ ശ്രേയസ് അയ്യർക്ക് നേരെ റൗഫ് വലിച്ചെറിഞ്ഞത്. ശ്രേയസ് അയ്യരാകട്ടെ ക്രീസിൽ നിന്നും പുറത്തിറങ്ങിയിട്ടുമുണ്ടായില്ല.

ഹാരിസ് റൗഫിൻ്റെ അഗ്രഷനെ കൂവിയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കാണികൾ എതിരേറ്റത്. മത്സരത്തിൽ 6 ഓവർ എറിഞ്ഞ ഹാരിസ് റൗഫിനെതിരെ 43 റൺസ് ഇന്ത്യ അടിച്ചുകൂട്ടി.

വീഡിയോ :

https://twitter.com/CricketSyndrome/status/1713189165305868368?t=3k7a8UBqojo8Fcg_SxokfA&s=19