Skip to content

ബൂം ബൂം ബുംറ ! റിസ്വാനെയും ഷദാബിനെയും പുറത്താക്കി ബുംറയുടെ മികവ് : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ പിടിമുറുക്കി ഇന്ത്യ. മികച്ച തുടക്കം ലഭിച്ചുവെങ്കിലും മധ്യനിരയിൽ വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ഇന്ത്യ മത്സരം കൈപിടിയിൽ ഒതുക്കുകയായിരുന്നു.

ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ബാബർ അസമിനെ പുറത്താക്കികൊണ്ട് മൊഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ബ്രെയ്ക്ക്ത്രൂ നൽകിയത്. പിന്നാലെ 32 ആം ഓവറിൽ രണ്ട് വിക്കറ്റുകൾ നേടികൊണ്ട് കുൽദീപ് യാദവ് പാകിസ്ഥാൻ്റെ നടു ഒടിച്ചത്. 6 റൺസ് നേടിയ സൗദ് ഷക്കീൽ, 4 റൺസ് നേടിയ ഇഫ്തിഖാർ അഹമ്മദ് എന്നിവരെയാണ് കുൽദീപ് യാദവ് പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് തീപാറും പന്തിലൂടെ അപകടകാരികളായ മൊഹമ്മദ് റിസ്വാനെയും ഷദാബ് ഖാനെയും ബുംറ പുറത്താക്കിയത്.

കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ റിസ്വാൻ 49 റൺസ് നേടി നിൽക്കവെയാണ് അതിഗംഭീര പന്തിലൂടെ ബുംറ താരത്തെ പുറത്താക്കിയത്. അതിന് പിന്നാലെ തൻ്റെ തൊട്ടടുത്ത ഓവറിൽ അതിലും ഗംഭീര പന്തിലൂടെ ഷദാബ് ഖാനെ ബുംറ പുറത്താക്കുകയായിരുന്നു. 5 പന്തിൽ വെറും 2 റൺസ് നേടിയാണ് ഷദാബ് ഖാൻ പുറത്തായത്.

നേരത്തെ 20 റൺസ് നേടിയ ഓപ്പണർ അബ്ദുള്ള ഷഫീഖിനെ മൊഹമ്മദ് സിറാജും 36 റൺസ് നേടിയ ഇമാം ഉൾ ഹഖിനെ ഹാർദിക്ക് പാണ്ഡ്യയും പുറത്താക്കിയിരുന്നു.

വീഡിയോ :