Skip to content

ഫിഫ്റ്റി നേടിയതിന് പുറകെ തകർപ്പൻ പന്തിലൂടെ ബാബറിനെ പുറത്താക്കി സിറാജ് : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ആവേശത്തോടെ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങി മികച്ച തുടക്കം ലഭിച്ചുവെങ്കിലും നിശ്ചിത ഇടവേളകളിൽ വിക്കറ്റ് നേടികൊണ്ട് പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് ഇന്ത്യ.

ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന പാക് ക്യാപ്റ്റൻ ബാബർ അസം ഫിഫ്റ്റി നേടി ഫോമിൽ എത്തിയെങ്കിലും വൈകാതെ തന്നെ ബാബറിനെ മൊഹമ്മദ് സിറാജ് പുറത്താക്കി.

ഇന്ത്യയ്ക്ക് ഭീഷണിയായി ഉയർന്ന റിസ്വാൻ ബാബർ അസം കൂട്ടുകെട്ടാണ് മൊഹമ്മദ് സിറാജ് തകർത്തത്. 58 പന്തിൽ 50 റൺസ് നേടിയാണ് ബാബർ അസം പുറത്തായത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ബാബർ അസമിൻ്റെ ആദ്യ ഫിഫ്റ്റിയാണിത്. മുപ്പതാം ഓവറിലായിരുന്നു ഫിഫ്റ്റി നേടി നിൽക്കുകയായിരുന്ന ബാബറിനെ സിറാജ് പുറത്താക്കിയത്.

നേരത്തെ ഓപ്പണറായ അബ്ദുള്ള ഷഫീഖിനെയും സിറാജ് പുറത്താക്കിയിരുന്നു. 24 പന്തിൽ 20 റൺസ് നേടിയാണ് ഷഫീഖ് പുറത്തായത്. 38 പന്തിൽ 36 റൺസ് നേടിയ ഇമാം ഉൾ ഹഖിനെ ഹാർദിക്ക് പാണ്ഡ്യയും പുറത്താക്കി.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരേയൊരു മാറ്റത്തോടെയാണ് മത്സരത്തിനായി ഇന്ത്യ എത്തിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും നഷ്ടപെട്ട ശുഭ്മാൻ ഗിൽ ടീമിൽ തിരിച്ചെത്തിയപ്പോൾ ഇഷാൻ കിഷൻ ടീമിൽ നിന്നും പുറത്തായി.

വീഡിയോ :