Skip to content

ഒന്നാം സ്ഥാനത്തെത്തിയതിന് പുറകെ ന്യൂസിലൻഡിന് അപ്രതീക്ഷിത തിരിച്ചടി

ഐസിസി ഏകദിന ലോകകപ്പിൽ ഗംഭീര പ്രകടനമാണ് ന്യൂസിലൻഡ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. തുടർച്ചയായ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് പോയിൻറ് ടേബിളിൽ ഒന്നാം സ്ഥാനത്തും ന്യൂസിലൻഡ് എത്തിയിരുന്നു. പക്ഷേ ഇപ്പോഴിതാ ലോകകപ്പിൽ കിവികൾക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെയും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെയും പരാജയപെടുത്തികൊണ്ടാണ് ന്യൂസിലൻഡ് പോയിൻറ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മൂന്നാം മത്സരത്തിൽ ടീമിനായി തിരിച്ചെത്തിയിരുന്നു. മത്സരത്തിൽ ഫിഫ്റ്റി കൊണ്ട് മികച്ച പ്രകടനം വില്യംസൺ പുറത്തെടുത്തിരുന്നു. എന്നാൽ മൽസരത്തിനിടെ ബംഗ്ലാദേശ് ഫീൽഡറുടെ ത്രോ വിരലിൽ കൊണ്ട് വില്യംസൺ ക്രീസിൽ നിന്നും മടങ്ങിയിരുന്നു.

ഇപ്പോഴിതാ ബംഗ്ളാദേശ് ഫീൽഡറുടെ ഏറിൽ കെയ്ൻ വില്യംസൻ്റെ വിരൽ ഒടിഞ്ഞുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ മുഴുവനും കെയ്ൻ വില്യംസണ് നഷ്ടമാകും. അവസാന ഘട്ടത്തിൽ തിരിച്ചുവരാമെന്ന പ്രതീക്ഷ ഉള്ളതിനാൽ ടീമിനൊപ്പം തന്നെ കെയ്ൻ വില്യംസൺ തുടരും. ടോം ബ്ലൻഡലിനെ കവർ പ്ലേയറായി ന്യൂസിലൻഡ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐ പി എല്ലിലെ ആദ്യ മത്സരത്തിൽ ഫീൽഡിങിനിടെയാണ് കെയ്ൻ വില്യംസണ് പരിക്ക് പറ്റിയത്. അതിന് ശേഷം നീണ്ട ആറ് മാസങ്ങൾക്ക് ശേഷം ഇപ്പോഴാണ് കെയ്ൻ വില്യംസൺ കളിക്കളത്തിൽ തിരിച്ചെത്തിയത്. എന്നാൽ നിഭാഗ്യം വീണ്ടും വില്യംസണെ വേട്ടയാടിയിരിക്കുകയാണ്.