Skip to content

കമ്മിൻസ് അല്ല അവനായിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത് ! വിമർശനവുമായി ഗംഭീർ

ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് അഞ്ച് തവണ ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ഈ മോശം പ്രകടനത്തിനിടയിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീർ. കമ്മിൻസ് ടീമിൽ പോലും സ്ഥാനം അർഹിക്കുന്നില്ലയെന്നും ക്യാപ്റ്റൻസി അർഹിച്ചത് മറ്റൊരു താരത്തിനാണെന്നും ഗംഭീർ പറഞ്ഞു.

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ 6 വിക്കറ്റിന് പരാജയപെട്ട ഓസ്ട്രേലിയ സൗത്താഫ്രിക്ക 134 റൺസിനാണ് പരാജയപെട്ടത്. തോൽവിയോടെ പോയിൻ്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തേക്ക് ഓസ്ട്രേലിയ പിന്തള്ളപെട്ടു.

ഓസ്ട്രേലിയൻ ഏകദിന ടീമിൽ തുടരാനുള്ള അർഹത പാറ്റ് കമ്മിൻസിന് ഇല്ലയെന്നും കമ്മിൻസിന് പകരം കാമറോൺ ഗ്രീനിനെ ടീമിൽ ഉൾപെടുത്താമെന്നും അങ്ങനെയെങ്കിൽ ബാറ്റിങ്ങിൽ കൂടുതൽ കരുത്ത് ഓസ്ട്രേലിയക്ക് ലഭിക്കുമെന്നും ഗംഭീർ പറഞ്ഞു.

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഓസ്ട്രേലിയയെ നയിക്കേണ്ടത് സ്റ്റീവ് സ്മിത്താണെന്നും ഏകദിന ഇലവനിൽ കമ്മിൻസ് സ്ഥാനം അർഹിക്കുന്നില്ലയെന്നും കമ്മിൻസ് ടെസ്റ്റിൽ മാത്രമാണ് തുടരേണ്ടതെന്നും ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

കമ്മിൻസും ഹേസൽവുഡും തങ്ങളുടെ ജോലി നിർവഹിച്ചപ്പോൾ രണ്ട് മത്സരങ്ങളിലും മികവ് പുലർത്താൻ കമ്മിൻസിന് സാധിച്ചിരുന്നില്ല. എന്നാൽ അതിനേക്കാൾ ഏറെ ഓസ്ട്രേലിയയ്ക്ക് ആശങ്കയാകുന്നത് ബാറ്റിങ് നിരയുടെ പ്രകടനം. ട്രാവിസ് ഹെഡിൻ്റെ പരിക്കാണ് ഓസ്ട്രേലിയയുടെ താളം തെറ്റിച്ചത്. ഓപ്പണറായി സ്ഥാനകയറ്റം ലഭിച്ച മാർഷിന് തിളങ്ങാൻ സാധിച്ചിട്ടുമില്ല.