Skip to content

അവരത് കഴിക്കാൻ തുടങ്ങി !! ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ കുറിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് നിരയാണ് നിലവിൽ ഇന്ത്യൻ ടീമിനുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളിംഗ് നിരകളിൽ ഒന്നായി ഇന്ത്യ മാറികഴിഞ്ഞു. ഇതിനിടെ ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിരയെ കുറിച്ചുള്ള തൻ്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഷാഹിദ് അഫ്രീദി.

മുൻപ് പാകിസ്ഥാൻ മികച്ച ഫാസ്റ്റ് ബൗളർമാരെ ഉണ്ടാക്കിയെടുക്കുമ്പോൾ ഇന്ത്യയിൽ നിന്നും മികച്ച ബാറ്റ്സ്മാന്മാർ മാത്രമാണ് വളർന്നുവന്നതെന്നും എന്നാലിപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞുവെന്നും ഇപ്പോൾ ബാറ്റ്സ്മാന്മാർക്കൊപ്പം മികച്ച ഫാസ്റ്റ് ബൗളർമാരെ ഇന്ത്യയ്ക്ക് ലഭിച്ചുവെന്നും അതിന് പ്രധാന കാരണം അവർ മാംസം കഴിക്കാൻ തുടങ്ങിയതാണെന്നും അഫ്രീദി പറഞ്ഞു.

” ഇന്ത്യയിൽ 140 കോടിയിലധികം ജനങ്ങളുണ്ട്. അവരുടെ ക്രിക്കറ്റിൻ്റെ ക്വാളിറ്റി വളരെയധികം വർധിച്ചു. മുൻപ് അവർക്ക് മികച്ച ബാറ്റ്സ്ന്മാരും നമുക്ക് മികച്ച ഫാസ്റ്റ് ബൗളർമാരുമാണ് ഉണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ അവരുടെ ബൗളർമാർ മാംസം കഴിച്ചുതുടങ്ങി. അതോടെ അവരുടെ ശക്തി വർധിച്ചു. ” അഫ്രീദി പറഞ്ഞു.

ഗാംഗുലിയാണ് ആദ്യമായി ഇന്ത്യൻ ടീമിൽ ഈ മാറ്റങ്ങൾ വരുത്തിയതെന്നും പിന്നീട് ധോണി എത്തിയെന്നും ബിസിസിഐ ശരിയായ സമയത്ത് നിക്ഷേപണം നടത്തിയെന്നും രാഹുൽ ദ്രാവിഡിലെ പോലെയൊരു താരത്തെ തലവനാക്കികൊണ്ട് ഗ്രാസ്റൂട്ട് ലെവലിൽ അവർ മികച്ച സംവിധാനങ്ങൾ ഏർപെടുത്തിയെന്നും കഠിന പ്രയത്നത്തിലൂടെ അവർ മികച്ച കഴിവുള്ള താരങ്ങളെ വളർത്തി എടുത്തുവെന്നും ഇന്ത്യയ്ക്ക് ഇപ്പോൾ രണ്ട് ടീമുകളെ സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്നും അഫ്രീദി കൂട്ടിച്ചേർത്തു.