Skip to content

അവരേക്കാൾ മികച്ച സ്പിന്നർമാരെയാണ് ഞങ്ങൾ നേരിടുന്നത് ! ഇന്ത്യയ്ക്കെതിരായ വെല്ലുവിളിയെ കുറിച്ച് അഫ്ഗാൻ ക്യാപ്റ്റൻ

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുളള മത്സരം നാളെ നടക്കാനിരിക്കെ ഇന്ത്യൻ സ്പിന്നർമാർ ഉയർത്തുന്ന വെല്ലുവിളിയിൽ ആശങ്കയില്ലെന്ന് അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദി. കഴിഞ്ഞ മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയൻ ടീമിനെ ഇന്ത്യൻ സ്പിന്നർമാർ ചുരുക്കികെട്ടിയിരുന്നു.

ഓസ്ട്രേലിയക്കെതിരെ മൂന്ന് വിക്കറ്റ് ജഡേജ നേടിയപ്പോൾ കുൽദീപ് യാദവ് രണ്ട് വിക്കറ്റും അശ്വിൻ ഒരു വിക്കറ്റും നേടിയിരുന്നു. ഇന്ത്യയ്ക്ക് മികച്ച സ്‌പിൻ നിര ഉണ്ടെങ്കിലും ഇന്ത്യയേക്കാൾ മികച്ച സ്പിൻ നിര തങ്ങൾക്ക് ഉണ്ടെന്നും അവരെ നെറ്റ്സിൽ നേരിടുന്നതിൻ്റെ ആത്മവിശ്വാസം തങ്ങൾക്ക് ഉണ്ടെന്നും ഷാഹിദി സ്പിന്നർ.

” നിങ്ങൾക്ക് അറിയാമല്ലോ അവരേക്കാൾ മികച്ച സ്പിന്നർമാരെയാണ് ഞങ്ങൾ നെറ്റ്സിൽ നേരിടുന്നത്. റാഷിദ് ഖാൻ, മൊഹമ്മദ് നബി, നൂർ അഹമ്മദ്, മുജീബ് റഹ്മാൻ ഇവരേർ ഓരോ ദിനവും ഞങ്ങൾ നേരിടുന്നുണ്ട്. ” ഷാഹിദി പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശ് സ്പിന്നർമാർക്ക് മുൻപിൽ തകർന്നത് കാര്യമാക്കുന്നില്ലയെന്നും അതിനേക്കാൾ നന്നായി സ്‌പിന്നർമാരെ നേരിടുന്ന ടീമാണ് തങ്ങളെന്നും ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ മികച്ച തിരിച്ചുവരവ് നടത്തുമെന്നും അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു.

എന്നാൽ ഡൽഹിയിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമാകാനുള്ള സാധ്യതയില്ല. ഇവിടെ നടന്ന സൗത്താഫ്രിക്ക ശ്രീലങ്ക മത്സരത്തിൽ റൺസ് ഒഴുകിയിരുന്നു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടോട്ടലാണ് ഇവിടെ സൗത്താഫ്രിക്ക കുറിച്ചത്. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 300 ലധികം റൺസും നേടിയിരുന്നു. നാളത്തെ മത്സരത്തിൽ നവീൻ ഉൾ ഹഖ് വിരാട് കോഹ്ലി പോരാട്ടത്തിനും ആരാധകർ കാത്തിരിക്കുകയാണ്. ഐ പി എല്ലിലെ വാക്കേറ്റത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും വീണ്ടും ഏറ്റുമുട്ടുന്നത്.