Skip to content

ആ ക്യാച്ചിൽ ലോകകപ്പ് കൂടെയാണ് അവർക്ക് നഷ്ടമായത് : ഗൗതം ഗംഭീർ

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ വിരാട് കോഹ്ലിയുടെ ക്യാച്ച് വിട്ടുകളഞ്ഞതിന് ഓസ്ട്രേലിയ വലിയ വില കൊടുക്കേണ്ടിവരുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരം കൈപിടിയിലൊതുക്കാൻ പറ്റിയ അവസരമായിരുന്നു മിച്ചൽ മാർഷ് പാഴാക്കിയത്.

ഇഷാൻ കിഷൻ, രോഹിത് ശർമ്മ, ശ്രേയസ് അയ്യരെ എന്നിവരെ പൂജ്യത്തിന് പുറത്താക്കികൊണ്ട് വലിയ മേൽക്കൈ തുടക്കത്തിൽ തന്നെ ഓസ്ട്രേലിയ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കോഹ്ലിയെ 12 റൺസിൽ പുറത്താക്കാനുള്ള അവസരം ഓസ്ട്രേലിയയ്ക്ക് ലഭിച്ചത്. മിച്ചൽ മാർഷിനെ പോലെയൊരു താരത്തിന് അനായാസമായി എടുക്കാവുന്ന ക്യച്ചായിരുന്നു അത് എന്നാൽ വിക്കറ്റ് കീപ്പർ അലക്സ് കാരി ഓടിയെത്തിയത് ആശയകുഴപ്പത്തിന് ഇടയാക്കുകയും മിച്ചൽ മാർഷ് അവസരം പാഴാക്കുകയും ചെയ്തു.

കോഹ്ലിയുടെ ക്യാച്ച് നഷ്ടപെടുത്തിയതിലൂടെ ഈ ലോകകപ്പ് തന്നെയാണ് ഒരുപക്ഷേ ഓസ്ട്രേലിയ നഷ്ടപെടുത്തിയതെന്നും ഈ മത്സരത്തിലെ തോൽവി നിർണായകമാകുമെന്നും സെമിഫൈനലിൽ പോലും പ്രവേശിക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിക്കുകയില്ലെന്നും ഗംഭീർ പറഞ്ഞു.

ആ സമയത്ത് കോഹ്ലിയുടെ വിക്കറ്റ് നേടിയിരുന്നുവെങ്കിൽ ഇന്ത്യ സമ്മർദ്ദത്തിൽ ആകുമായിരുന്നുവെന്നും പിന്നീട് 200 റൺസ് പിന്തുടർന്ന് വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുകയില്ലായിരുന്നുവെന്നും ആ ക്യാച്ച് നഷ്ടപെടുത്തിയതിലൂടെ പരാജയവും ഓസ്ട്രേലയ ഏറ്റുവാങ്ങിയെന്നും ലോകകപ്പ് പോലെ വലിയ ടൂർണമെൻ്റിൽ ഒരു ക്യാച്ച് ഡ്രോപ്പ് ചെയ്യുന്നത് നിർണ്ണായകമാണെന്നും സെമിഫൈനലിൽ പ്രവേശിക്കാൻ പോലും ഇനി ഓസ്ട്രേലിയയ്ക്ക് സാധിച്ചേക്കില്ലെന്നും ഇനിയുള്ള മത്സരങ്ങൾ ഓസ്ട്രേലിയയ്ക്ക് ഇതോടെ അതിനിർണ്ണായകമായി മാറിയെന്നും ഗംഭീർ പറഞ്ഞു.