Skip to content

ലോകകപ്പ് അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായി ഇഷാൻ കിഷൻ, ഡക്കായി ശ്രേയസ് അയ്യർ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പ് അരങ്ങേറ്റത്തിൽ തിളങ്ങാനാകാതെ ഇന്ത്യൻ യുവ ഓപ്പണർ ഇഷാൻ കിഷൻ. ഓസ്ട്രേലിയക്കെതിരെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ താരം പുറത്താവുകയായിരുന്നു. താരത്തിനൊപ്പം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ശ്രേയസ് അയ്യർക്കും റൺ നേടുവാൻ സാധിച്ചില്ല.

ആദ്യ ഓവറിലെ നാലാം പന്തിൽ മിച്ചൽ സ്റ്റാർക്കാണ് ഇഷാൻ കിഷനെ പുറത്താക്കിയത്. ശുഭ്മാൻ ഗില്ലിന് കളിക്കാൻ സാധിക്കാത്തതിനാലാണ് വീണ്ടും ഓപ്പണറായി ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിൽ എത്തിയത്. എന്നാൽ മുൻപെല്ലാം ലഭിക്കുന്ന അവസരങ്ങളിൽ തിളങ്ങിയ താരത്തിന് ഇക്കുറി മികവ് പുലർത്താനായില്ല.

ഇഷാൻ കിഷന് പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമ്മയും പൂജ്യത്തിന് പുറത്തായി. ലോകകപ്പ് അരങ്ങേറ്റം കുറിച്ച മറ്റൊരു താരമായ ഇഷാൻ കിഷനും പൂജ്യത്തിന് പുറത്തായി. ജോഷ് ഹേസൽവുഡാണ് രോഹിത് ശർമ്മയെയും ശ്രേയസ് അയ്യരെയും പുറത്താക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് 49.3 ഓവറിൽ 199 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും 2 വിക്കറ്റ് വീതം നേടിയ കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരും ചേർന്നാണ് ഓസ്ട്രേലിയയെ ചുരുക്കികെട്ടിയത്. 41 റൺസ് നേടിയ ഡേവിഡ് വാർണറും 46 റൺസ് നേടിയ സ്റ്റീവ് സ്മിത്തും മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ പിടിച്ചുനിന്നത്.