Skip to content

സ്പിൻ കുരുക്കിൽ വീണ് ഓസ്ട്രേലിയ !! ഇന്ത്യയ്ക്കെതിരെ കുറഞ്ഞ സ്കോറിൽ പുറത്ത്

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ കുറഞ്ഞ സ്കോറിൽ പുറത്തായി ഓസ്ട്രേലിയ. ചെന്നൈ ചെപ്പോക്കിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ഇന്ത്യൻ സ്പിന്നർമാർക്ക് മുൻപിൽ മുട്ടുകുത്തുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസട്രേലിയക്ക് 49.3 ഓവറിൽ 199 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി

തുടക്കത്തിൽ തന്നെ മിച്ചൽ മാർഷിനെ പുറത്താക്കികൊണ്ട് മികച്ച തുടക്കമാണ് ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന സ്മിത്തൻ്റെയും വാർണറിൻ്റെയും മികവിൽ ഓസ്ട്രേലിയ മത്സരത്തിൽ തിരിച്ചെത്തി. എന്നാൽ 41 റൺസ് നേടിയ വാർണറിനെ പുറത്താക്കി കുൽദീപ് യാദവ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി.

പിന്നീട് 46 റൺസ് നേടിയ സ്റ്റീവ് സ്മിത്തിനെ ജഡേജ പുറത്താക്കിയതോടെയതോടെയാണ് ഓസ്ട്രേലിയയുടെ തകർച്ച ആരംഭിച്ചത്. അതിന് പിന്നാലെ 27 റൺസ് നേടിയ മാർനസ് ലാബുഷെയ്നെയും അലക്സ് കാരിയെ പൂജ്യത്തിനും പുറത്താക്കികൊണ്ട് ജഡേജ ഓസീസിനെ സമ്മർദ്ദത്തിലാക്കി.

ഗ്ലെൻ മാക്സ്വെൽ 15 റൺസ് മാത്രം നേടി പുറത്തായി സ്റ്റോയിനിസിനെ പിന്തള്ളി ടീമിൽ എത്തിയ കാമറോൺ ഗ്രീൻ 8 റൺസ് മാത്രം നേടി പുറത്തായി.

പത്തോവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ജഡേജയാണ് ഓസ്ട്രേലിയയെ തകർത്തത്. ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.