Skip to content

സർ ജഡേജ !! അവിശ്വസനീയ പന്തിൽ പുറത്തായി സ്റ്റീവ് സ്മിത്ത് : വീഡിയോ

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ സൂപ്പർതാരം സ്റ്റീവ് സ്മിത്തിനെ അവിശ്വസനീയ പന്തിലൂടെ പുറത്താക്കി സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തുവെങ്കിലും അർധ സെഞ്ചുറി തികയ്ക്കും മുൻപ് ഗംഭീര പന്തിലൂടെ ജഡേജ സ്മിത്തിനെ പുറത്താക്കുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ മിച്ചൽ മാർഷിനെ നഷ്ടപെട്ടിരുന്നു. എന്നാൽ വാർണറുടെയും സ്മിത്തൻ്റെയും മികവിൽ ഓസ്ട്രേലിയ മത്സരത്തിൽ തിരിച്ചെത്തി. കൂട്ടുകെട്ട് സെഞ്ചുറിയിലേക്ക് കുതിക്കുന്നതിന് മുൻപേ തന്നെ 52 പന്തിൽ 41 റൺസ് നേടിയ ഡേവിഡ് വാർണറിനെ കുൽദീപ് യാദവിന് പുറത്താക്കി.

പിന്നീട് മാർനസ് ലാബുഷെയ്നെ കൂട്ടുപിടിച്ച് ഓസ്ട്രേലിയൻ ഇന്നിങ്സിന് അടിത്തറ പാകുകയായിരുന്ന സ്റ്റീവ് സ്മിത്തിനെ അവിശ്വസനീയ പന്തിലൂടെ ജഡേജ പുറത്താക്കുകയായിരുന്നു. ജഡേജയുടെ ഈ പന്തിന് മറുപടി നൽകുവാൻ സ്മിത്തിന് സാധിച്ചില്ല. 71 പന്തിൽ 46 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. അതിന് പിന്നാലെ തൻ്റെ തൊട്ടടുത്ത ഓവറിൽ 27 റൺസ് നേടിയ മാർനസ് ലാബുഷെയ്നെയും അലക്സ് കാരിയെ പൂജ്യത്തിനും ജഡേജ പുറത്താക്കി.

വീഡിയോ :