Skip to content

ഓസ്ട്രേലിയക്കെതിരെ ഇതാദ്യം ! അപൂർവ്വ നേട്ടവുമായി ബുംറ

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏകദിന ലോകകപ്പ് പോരാട്ടം ചെന്നൈയിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കെതിരെ ഓപ്പണർ മിച്ചൽ മാർഷിനെ പുറത്താക്കികൊണ്ട് മികച്ച തുടക്കമാണ് ബുംറ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഈ വിക്കറ്റോടെ ഒരു അപൂർവ്വ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ബുംറ.

മത്സരത്തിലെ മൂന്നാം ഓവറിൽ സ്ലിപ്പിൽ കോഹ്ലിയുടെ കൈകളിൽ എത്തിച്ചുകൊണ്ടാണ് മിച്ചൽ മാർഷിനെ ബുംറ പുറത്താക്കിയത്. 6 പന്തുകൾ നേരിട്ട മിച്ചൽ മാർഷിന് റൺസ് ഒന്നും തന്നെ നേടുവാനും സാധിച്ചില്ല.

ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഓസ്ട്രേലിയൻ ഓപ്പണറെ ഇന്ത്യ പൂജ്യത്തിന് പുറത്താകുന്നത്. ഇതിന് മുൻപ് 12 മത്സരങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഓസ്ട്രേലിയൻ ഓപ്പണറെ പൂജ്യത്തിന് പുറത്താക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചിട്ടില്ല.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യ ഇലവൻ : രോഹിത് ശർമ്മ (c), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (WK), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ഓസ്ട്രേലിയ ഇലവൻ : ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലാബുഷെയ്ൻ, ഗ്ലെൻ മാക്‌സ്‌വെൽ, അലക്‌സ് കാരി (WK), കാമറൂൺ ഗ്രീൻ, പാറ്റ് കമ്മിൻസ് (c), മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസിൽവുഡ്