Skip to content

മാർഷിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ച് ! ലോകകപ്പ് റെക്കോർഡുമായി കിങ് കോഹ്ലി

ഐസിസി ഏകദിന ലോകകപ്പിൽ ബാറ്റിങിന് ഇറങ്ങും മുൻപേ തന്നെ തകർപ്പൻ റെക്കോർഡുമായി വിരാട് കോഹ്ലി. മത്സരത്തിൽ മിച്ചൽ മാർഷിനെ പുറത്താക്കാൻ നേടിയ ക്യാച്ചോടെയാണ് ഈ റെക്കോർഡ് കോഹ്ലി സ്വന്തമാക്കിയത്.

ജസ്പ്രീത് ബുംറ എറിഞ്ഞ മൂന്നാം ഓവറിലായിരുന്നു തകർപ്പൻ ക്യാച്ച് നേടി കോഹ്ലി മിച്ചൽ മാർഷിനെ പുറത്താക്കിയത്. അപടകകാരിയായ റൺസൊന്നും നേടാതെയാണ് പുറത്തായത്.

സ്ലിപ്പിൽ നിന്നാണ് തൻ്റെ ഇടതുവശത്തേക്ക് ചാടി തകർപ്പൻ ക്യാച്ച് കോഹ്ലി നേടിയത്. ഈ ക്യാച്ചോടെ ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടുന്ന ഇന്ത്യൻ ഫീൽഡറായി കോഹ്ലി മാറി. ലോകകപ്പിൽ പതിനഞ്ച് ക്യാച്ച് കോഹ്ലി നേടിയിട്ടുണ്ട്. 14 ക്യാച്ച് നേടിയിട്ടുള്ള അനിൽ കുംബ്ലെയെയാണ് കോഹ്ലി പിന്നിലാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടുന്ന ഇന്ത്യൻ ഫീൽഡർ കൂടിയാണ് വിരാട് കോഹ്ലി.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ മത്സരത്തിന് എത്തിയിരിക്കുന്നത്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ആദം സാംപയെന്ന ഒരേയൊരു സ്പെഷ്യാലിസ്റ്റ് ബൗളറുമായാണ് ഓസ്ട്രേലിയ എത്തിയിരിക്കുന്നത്.

വീഡിയോ :