Skip to content

തീയായി ബൗളർമാർ ! അഫ്ഗാനിസ്ഥാനെ കുറഞ്ഞ സ്കോറിൽ ചുരുക്കികെട്ടി ബംഗ്ലാദേശ്

ഐസിസി ഏകദിന ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് ബാറ്റിങ് തകർച്ച. മികച്ച തുടക്കം ലഭിച്ചുവെങ്കിലും സ്പിന്നർമാരുടെ മികവിൽ ബംഗ്ളാദേശ് അഫ്ഗാനെ ചുരുക്കികെട്ടുകയായിരുന്നു.

മത്സരത്തിൽ ടോസ് നഷ്ടപെട്ടാണ് അഫ്ഗാനിസ്ഥാൻ ബാറ്റിങിന് ഇറങ്ങിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 47 റൺസ് നേടി മികച്ച തുടക്കം ഗുർബാസും ഇബ്രാഹിം സദ്രാനും അഫ്ഗാന് സമ്മാനിച്ചിരുന്നു. ഗുർബാസ് 47 റൺസ് നേടിയപ്പോൾ സദ്രാൻ 22 റൺസ് നേടി പുറത്തായി. എന്നാൽ പിന്നീട് വന്നവർക്ക് മത്സരത്തിൽ തിളങ്ങാനായില്ല. അവസാന 44 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റ് അഫ്ഗാനിസ്ഥാന് നഷ്ടമായി.

37.2 ഓവറിൽ 156 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും അഫ്ഗാനിസ്ഥാന് നഷ്ടമായി. 8 ഓവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഷാക്കിബ് അൽ ഹസൻ, 9 ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മെഹിദി ഹസൻ, രണ്ട് വിക്കറ്റ് നേടിയ ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബംഗ്ളാദേശിനായി തിളങ്ങിയത്.

അഫ്ഗാൻ ടീമിൽ റാഷിദ് ഖാൻ, മുജീബ് റഹ്മാൻ, മൊഹമ്മദ് നബി എന്നീ മികച്ച സ്പിന്നർമാർ ഉള്ളതിനാൽ വിജയം ബംഗ്ളാദേശിന് എളുപ്പമാവില്ല.