Skip to content

ഓൾ റൗണ്ടർ മികവുമായി മെഹിദി ഹസൻ ! അഫ്ഗാനെതിരെ തകർപ്പൻ വിജയവുമായി ബംഗ്ളാദേശ്

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിന് വിജയതുടക്കം. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ബംഗ്ളാദേശിൻ്റെ വിജയം.

മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 157 റൺസിൻ്റെ വിജയലക്ഷ്യം 34.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ളാദേശ് മറികടന്നു. തുടക്കത്തിൽ തന്നെ ലിറ്റൺ ദാസിനെയും തൻസിദ് ഹസനെയും നഷ്ടപെട്ടുവെങ്കിലും ഫിഫ്റ്റി നേടിയ മെഹിദി ഹസൻ്റെയും നജിമുൽ ഷാൻ്റോയുടെയും മികവിൽ ബംഗ്ലാദേശ് വിജയത്തിലേക്ക് നീങ്ങി. ഷാൻ്റോ 59 റൺസും മെഹിദി ഹസൻ 57 റൺസും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 37.2 ഓവറിൽ 156 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. ഒരു ഘട്ടത്തിൽ 112/2 എന്ന മികച്ച നിലയിൽ നിന്നാണ് അഫ്ഗാൻ ബാറ്റിങ് നിര തകർന്നത്. അവസാന എട്ട് വിക്കറ്റിൽ വെറും 44 റൺസ് നേടുവാൻ മാത്രമാണ് അഫ്ഗാനിസ്ഥാന് സാധിച്ചത്. 47 റൺസ് നേടിയ ഓപ്പണർ ഗുർബാസ് മാത്രമാണ് അഫ്ഗാന് വേണ്ടി തിളങ്ങിയത്.

ബംഗ്ലാദേശിന് വേണ്ടി ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ, മെഹിദി ഹസൻ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ഷോറിഫുൾ ഇസ്ലാം രണ്ട് വിക്കറ്റും നേടി. നാളത്തെ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും. ചെന്നൈയിലാണ് മത്സരം നടക്കുന്നത്.