Skip to content

ലോകകപ്പിൽ ബാബറിന് നിരാശയോടെ തുടക്കം !! നെതർലൻഡ്സിനെതിരെ കുറഞ്ഞ സ്കോറിന് പുറത്ത്

ഇന്ത്യൻ മണ്ണിലെ തൻ്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ തിളങ്ങാനാകാതെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ലോകകപ്പിലെ നെതർലൻഡ്സിനെതിരായ മത്സരത്തിൽ മോശം പ്രകടനം കാഴ്ച്ചവെച്ചാണ് ബാബർ പുറത്തായത്.

മത്സരത്തിൽ ടോസ് നേടി നെതർലൻഡ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ഓവറിൽ തന്നെ മോശം ഫോമിൽ തുടരുന്ന ഫഖർ സമാനെ പാകിസ്ഥാന് നഷ്ടമായി. ബാബർ വമ്പൻ സ്കോർ നേടുമെന്ന് പാക് ആരാധകർ പ്രതീക്ഷിച്ചുവെങ്കിലും ഒമ്പതാം ഓവറിൽ 18 പന്തിൽ 5 റൺസ് നേടികൊണ്ട് ബാബറും പുറത്തായി. കോളിൻ അക്കർമാനാണ് ബാബറിനെ പുറത്താക്കിയത്. ബാബറിന് പിന്നാലെ തൊട്ടടുത്ത ഓവറിൽ ഇമാം ഉൾ ഹഖിനെയും പാകിസ്ഥാന് നഷ്ടമായി.

ഏഷ്യ കപ്പിൽ ഫൈനൽ കാണാതെ പുറത്തായതിന് പുറകെ സന്നാഹ മത്സരങ്ങളിൽ രണ്ടിലും പരാജയപെട്ടുകൊണ്ടാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നത്. സന്നാഹ മത്സരങ്ങളിൽ വളരെ മോശം പ്രകടനമാണ് പാക് ബൗളർമാർ കാഴ്ച്ചവെച്ചത്. അതിൽ എടുത്തുപറയേണ്ടത് സ്പിന്നർമാരുടെ പ്രകടനമാണ്. ഈ ലോകകപ്പിൽ ഏറ്റവും ദുർബലമായ സ്പിൻ ബൗളിംഗ് പാകിസ്‌താൻ്റെതാണെന്ന് തന്നെ പറയേണ്ടിവരും. ഷദാബ് അടക്കമുള്ളവർ മികവ് പുലർത്തിയില്ല എന്നുന്നുണ്ടെങ്കിൽ ഈ ലോകകപ്പും ഏഷ്യ കപ്പിൽ നിന്നും പാകിസ്ഥാന് വ്യത്യസ്തമാകില്ല.

വീഡിയോ: