Skip to content

തീയായി സ്റ്റാർക്ക് ! സന്നാഹ മത്സരത്തിൽ ഹാട്രിക്കുമായി സൂപ്പർതാരം : വീഡിയോ കാണാം

തിരുവനന്തപുരത്ത് നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരത്തിൽ തകർപ്പൻ ഹാട്രിക്കുമായി ഓസ്ട്രേലിയൻ സൂപ്പർതാരം മിച്ചൽ സ്റ്റാർക്ക്. നെതർലൻഡ്സിനെതിരായ മത്സരത്തിലാണ് തകർപ്പൻ ഹാട്രിക്ക് സ്റ്റാർക്ക് നേടിയത്.

23 ഓവറിൽ 167 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്സിനെതിരെ ആദ്യ ഓവറിലെ അവസാന രണ്ട് പന്തിലും പിന്നീട് മൂന്നാം ഓവറിലെ ആദ്യ പന്തിലും വിക്കറ്റ് നേടികൊണ്ടാണ് സ്റ്റാർക്ക് ഹാട്രിക്ക് നേടിയത്. മാക്സ് ഒഡൗഡ്, വെസ്ലെ ബാറസി, ബാസ് ഡെ ലീഡ് എന്നിവരെയാണ് സ്റ്റാർക്ക് പുറത്താക്കിയത്.

മത്സരത്തിലേക്ക് വരുമ്പോൾ മഴമൂലം 23 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടിയിരുന്നു. 42 പന്തിൽ 4 ഫോറും മൂന്ന് സിക്സും അടക്കം 55 റൺസ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയക്കായി തിളങ്ങിയത്. കാമറോൺ ഗ്രീൻ 26 പന്തിൽ 34 റൺസും, അലക്സ് കാരി 28 റൺസും സ്റ്റാർക്ക് 24 റൺസും നേടി.

വീഡിയോ ;