Skip to content

ഞെട്ടൽ !! 24 ആം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് അഫ്ഗാൻ താരം

ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 10 ടീമുകൾ മാറ്റുരയ്ക്കുന്ന ആവേശപോരാട്ടത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. അതിനിടെ ലോകകപ്പിന് മുൻപേ വിരമിക്കൽ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അഫ്ഗാൻ യുവതാരം നവീൻ ഉൾ ഹഖ്.

ഒരിടവേളയ്ക്ക് ശേഷമാണ് ഈ ലോകകപ്പിലൂടെ ഏകദിന ക്രിക്കറ്റിലേക്ക് താരം തിരിച്ചെത്തുവാൻ ഒരുങ്ങുന്നത്. എന്നാൽ ഈ ലോകകപ്പോടെ താൻ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്ന് താരം വ്യക്തമാക്കിയിരിക്കുകയാണ്.

ഏകദിന ക്രിക്കറ്റിൽ വെറും 7 മത്സരങ്ങൾ മാത്രമാണ് 24 ക്കാരനായ നവീൻ ഉൾ ഹഖ് കളിച്ചിട്ടുള്ളത്. ടി20 ക്രിക്കറ്റിൽ ദീർഘനാൾ തുടരുന്നതിന് വേണ്ടിയാണ് നവീൻ ഉൾ ഹഖ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ഐ പി എല്ലിൽ അടക്കം കഴിവ് തെളിയിച്ച താരം എന്നാൽ വിരാട് കോഹ്ലിയുമായി ഉണ്ടായ വാക്കേറ്റത്തിന് പുറകെയാണ് കൂടുതൽ പ്രസിദ്ധനായത്. ഗൗതം ഗംഭീറിൻ്റെ ഇഷ്ടപെട്ട താരങ്ങളിൽ ഒരാൾ കൂടിയാണ് നവീൻ ഉൾ ഹഖ്.

അതിനിടെ വീണ്ടും കോഹ്ലി നവീൻ പോരാട്ടം കാണുവാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് കോഹ്ലി ആരാധകർ. ഒക്ടോബർ ഏഴിന് ബംഗ്ളാദേശിനെതിരെയാണ് അഫ്ഗാനിസ്ഥാൻ്റെ ആദ്യ മത്സരം. അതിന് ശേഷം ഒക്ടോബർ 11 ന് കോഹ്ലിയുടെ നാടായ ഡൽഹിയിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരം നടക്കുന്നത്.