Skip to content

ഇതെങ്ങനെ കയ്യിൽ വന്നു !! തകർപ്പൻ ക്യാച്ച് വിശ്വസിക്കാനാകാതെ ഗ്ലെൻ മാക്സ്വെൽ : വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. കൂറ്റൻ വിജയലക്ഷ്യവുമായി ഇന്ത്യക്കായി തുടക്കം മുതൽ തന്നെ രോഹിത് ശർമ്മ തകർത്തടിച്ചിരുന്നു. സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് തോന്നിച്ചുവെങ്കിലും ഗ്ലെൻ മാക്സ്വെല്ലിൻ്റെ അവിശ്വസനീയ റിട്ടേൺ ക്യാച്ചിൽ രോഹിത് ശർമ്മ പുറത്താവുകയായിരുന്നു.

31 പന്തിൽ നിന്നും അതിവേഗം കുതിച്ച രോഹിത് ശർമ്മ സെഞ്ചുറിയ്ക്ക് 19 റൺസ് അകലെ 57 പന്തിൽ 81 റൺസ് നേടിയാണ് പുറത്തായത്. 5 ഫോറും 6 സിക്സും രോഹിത് ശർമ്മ അടിച്ചുകൂട്ടി.

മത്സരത്തിലെ ഇരുപത്തിയൊന്നാം ഓവറിലെ അവസാന പന്തിലാണ് തകർപ്പൻ റിട്ടേൺ ക്യാച്ചിലൂടെ മാക്സ്വെൽ രോഹിത് ശർമ്മയെ പുറത്താക്കിയത്. രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും അതിവേഗത്തിൽ എത്തിയ പന്ത് ഒറ്റകയ്യാൽ മാക്സ്വെൽ കൈപ്പടിയിൽ ഒതുക്കുകയായിരുന്നു. പന്ത് തൻ്റെ കയ്യിലെത്തിയത് യഥാർത്ഥത്തിൽ മാക്സ്വെല്ലിന് പോലും വിശ്വസിക്കാൻ സാധിച്ചില്ല.

മത്സരത്തിൽ 353 റൺസിൻ്റെ വിജയലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു.

വീഡിയോ :

https://twitter.com/JioCinema/status/1707036308999475541?t=B4fGz2WsWwqBzIL0r7SJqg&s=19