Skip to content

അവസാന ഓവറുകളിൽ ഇന്ത്യയുടെ തിരിച്ചുവരവ് !! മികച്ച സ്കോറുമായി ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ മികച്ച സ്കോർ നേടി ഓസ്ട്രേലിയ. തുടക്കത്തിൽ പടുകൂറ്റൻ സ്കോറിലേക്ക് പോകുമെന്ന് തൊന്നിച്ചുവെങ്കിലും അവസാന ഓവറുകളിൽ മികച്ച തിരിച്ചുവരവ് നടത്തി ഇന്ത്യ ഓസ്ട്രേലിയയെ പിടിച്ചുകെട്ടുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് നേടി.

മികച്ച തുടക്കമാണ് വാർണറും മിച്ചൽ മാർഷും ചേർന്ന് ഓസ്ട്രേലിയക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 78 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടിയ വാർണർ 34 പന്തിൽ 56 റൺസ് നേടി പുറത്തായപ്പോൾ മിച്ചൽ മാർഷ് 84 പന്തിൽ 13 ഫോറും 3 സിക്സും ഉൾപ്പടെ 96 റൺസ് നേടി.

സ്റ്റീവ് സ്മിത്ത് 61 പന്തിൽ 8 ഫോറും ഒരു സിക്സും അടക്കം 74 റൺസ് നേടിയപ്പോൾ മാർനസ് ലാബുഷെയ്ൻ 58 പന്തിൽ 72 റൺസ് നേടി. ടീമിൽ തിരിച്ചെത്തിയ മാക്സ്വെല്ലിന് മത്സരത്തിൽ തിളങ്ങാനായില്ല. 7 പന്തിൽ 5 റൺസ് നേടിയാണ് താരം പുറത്തായത്.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും മൊഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചത്.