Skip to content

ജസ്പ്രീത് ബുംറയ്ക്ക് വീണ്ടും അവധി നൽകി ഇന്ത്യൻ ടീം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് വീണ്ടും ഇടവേള നൽകി ബിസിസിഐ. ഇതോടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബുംറ ഇന്ത്യക്കായി കളിക്കില്ല.

യുവ പേസർ പ്രസീദ് കൃഷ്ണയെയാണ് ബുംറയ്ക്ക് പകരം രണ്ടാം മത്സരത്തിൽ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് ബുംറയ്ക്ക് ഇന്ത്യ ഇടവേള അനുവദിച്ചത്. പരമ്പരയിലെ അവസാന മത്സരത്തിൽ ബുംറ ഇന്ത്യക്കായി തിരിച്ചെത്തും.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. കമ്മിൻസിൻ്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് മത്സരത്തിൽ ഓസ്ട്രേലിയയെ നയിക്കുന്നത്. ഒരേയൊരു മാറ്റം മാത്രമാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. മറുഭാഗത്ത് കമ്മിൻസിനൊപ്പം മിച്ചൽ മാർഷും, സ്റ്റോയിനിസും മത്സരത്തിൽ കളിക്കില്ല. സ്പെൻസർ ജോൺസൺ, അലക്സ് കാരി, ജോഷ് ഹേസൽവുഡ് എന്നിവർ പകരക്കാരായി ടീമിലെത്തി.

ഓസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, മാത്യു ഷോർട്ട്, സ്റ്റീവൻ സ്മിത്ത് (c), മാർനസ് ലാബുഷാഗ്നെ, ജോഷ് ഇംഗ്ലിസ്, അലക്‌സ് കാരി (wk), കാമറൂൺ ഗ്രീൻ, സീൻ ആബട്ട്, ആദം സാമ്പ, ജോഷ് ഹാസിൽവുഡ്, സ്പെൻസർ ജോൺസൺ

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (w/c), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, പ്രസീദ് കൃഷ്ണ