Skip to content

ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ !! സഞ്ജു സാംസൺ പൂർണമായും പുറത്ത്

ഐസിസി ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുളള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി അടക്കമുള്ള താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു. കെ എൽ രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്നത്. അവസാന മത്സരത്തിൽ മുതിർന്ന താരങ്ങൾ അടക്കമുള്ളവർ തിരിച്ചെത്തും.

ഗയ്ക്ക്വാദ് അടക്കമുള്ള താരങ്ങൾ ടീമിൽ ഇടം പിടിച്ചപ്പോൾ ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള സഞ്ജു സാംസൺ ടീമിൽ ഇല്ലെന്നുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. തിലക് വർമ്മ ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ രവിചന്ദ്രൻ അശ്വിൻ ടീമിൽ തിരിച്ചെത്തി.

പരമ്പരയിലെ മൂന്നാം മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയായിരിക്കും ഇന്ത്യയെ നയിക്കുക. കോഹ്ലിയും ഹാർദിക്ക് പാണ്ഡ്യയും മത്സരത്തിൽ തിരിച്ചെത്തും. പരിക്കേറ്റ അക്ഷറിനെയും മൂന്നാം മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ രവിചന്ദ്രൻ അശ്വിൻ, വാഷിങ്ടൺ സുന്ദർ എന്നിവരെയും ഇന്ത്യ മൂന്നാം മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആദ്യ 2 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: കെ എൽ രാഹുൽ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മൊഹമ്മദ് സിറാജ്, മൊഹമ്മദ് ഷമി, തിലക് വർമ്മ , പ്രസീദ് കൃഷ്ണ, അശ്വിൻ അശ്വിൻ, വാഷിങ്ടൺ സുന്ദർ

മൂന്നാം മത്സരത്തിനുള്ള ഇന്ത്യൻ ടീം :

രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, വിരാട് കോലി, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ , ആർ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ