Skip to content

കോഹ്ലിയോ ബുംറയോ അല്ല !! ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ആയുധം അവനാണ് : വസീം അക്രം

ഏഷ്യ കപ്പ് ചാമ്പ്യമ്മാരായി കൊണ്ട് ഐസിസി ഏകദിന ലോകകപ്പിനായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. അതിനിടെ ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ പ്രധാന താരം ആരാകുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പാകിസ്ഥാൻ ഇതിഹാസം വസീം അക്രം.

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിന് ശേഷം സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഇക്കാര്യം വസീം അക്രം തുറന്നുപറഞ്ഞത്. ടീമിൽ നിരവധി സൂപ്പർ താരങ്ങൾ ഉണ്ടെങ്കിലും ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ആയുധം ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യയാകുമെന്നാണ് വസീം അക്രമിൻ്റെ അഭിപ്രായം.

” വരുന്ന ലോകകപ്പിൽ അവനായിരിക്കും ഇന്ത്യയുടെ പ്രധാന ആയുധം. ലോകകപ്പ് വിജയിക്കാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീമും ഇന്ത്യ തന്നെയാണ്. അവർ സ്വന്തം നാട്ടിലാണ് കളിക്കുന്നത്. പന്ത് കൊണ്ട് അവർക്ക് എന്താണ് ചെയ്യാനാവുകയെന്ന് നമ്മൾ എല്ലവരും കണ്ടുകഴിഞ്ഞു. ”

ഈ ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മികച്ച പ്രകടനം ഹാർദിക്ക് കാഴ്ച്ചവെച്ചിരുന്നു. ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ മൂന്ന് റൺ വഴങ്ങി നേടിയ മൂന്ന് വിക്കറ്റ് അടക്കം 6 വിക്കറ്റ് ഹാർദിക്ക് പാണ്ഡ്യ നേടിയിരുന്നു. ദുനിത് വെല്ലാലഗെ, പ്രമോദ് മധുഷാൻ, മതീശ പതിരാന എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്കെതിരായ ഫൈനലിൽ ഹാർദിക്ക് പാണ്ഡ്യ നേടിയത്. താരം കളിക്കാതിരുന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യ പരാജയപെടുകയും ചെയ്തിരുന്നു.