Skip to content

ഒരോവറിൽ 32 റൺസ് ! ആന്ദ്രെ റസ്സലിൻ്റെ റെക്കോർഡ് തകർത്ത് വിൻഡീസ് ഏകദിന ക്യാപ്റ്റൻ : വീഡിയോ കാണാം

കരീബിയൻ പ്രീമിയർ ലീഗിൽ തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ച് വെസ്റ്റിൻഡീസ് ഏകദിന നായകൻ ഷായ് ഹോപ്പ്‌. സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലായിരുന്നു ഗയാന ആമസോൺ വാരിയേഴ്സിന് വേണ്ടിയുള്ള താരത്തിൻ്റെ ഈ തകർപ്പൻ പ്രകടനം. ഒരോവറിൽ 32 റൺസ് അടിച്ചുകൂട്ടിയ ഹോപ്പ് അതിവേഗത്തിൽ സെഞ്ചുറിയും നേടി.

ബാർബഡോസ് റോയൽസിനെതിരായ മത്സരത്തിൽ റകീം കോൺവാളിനെതിരെയാണ് ഒരോവറിൽ 32 റൺസ് ഹോപ്പ് അടിച്ചുകൂട്ടിയത്. മത്സരത്തിലെ പതിനാറാം ഓവറിലായിരുന്നു നാല് സിക്സും രണ്ട് ഫോറും ഉൾപ്പടെ 32 റൺസ് ഹോപ്പ് നേടിയത്.

ആ ഓവറിന് 35 പന്തിൽ 69 റൺസ് നേടിയായിരുന്നു ഹോപ്പ് ബാറ്റ് ചെയ്തിരുന്നത്. കോൺവാളിനെതിരെ 32 റൺസ് നേടിയതോടെ 41 പന്തിൽ ഷായ് ഹോപ്പ് തൻ്റെ സെഞ്ചുറി പൂർത്തിയാക്കി. കരീബിയൻ പ്രീമിയർ ലീഗിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. 2016 ൽ 42 പന്തിൽ സെഞ്ചുറി നേടിയ ആന്ദ്രെ റസ്സലിൻ്റെ റെക്കോർഡാണ് ഹോപ്പ് തകർത്തത്. എന്നാൽ ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളതും റസ്സൽ തന്നെയാണ് 2018 സീസണിൽ വെറും 40 പന്തിൽ റസ്സൽ സെഞ്ചുറി നേടിയിരുന്നു.

മത്സരത്തിൽ ഗയാന വാരിയേഴ്സ് 88 റൺസിൻ്റെ വമ്പൻ വിജയമാണ് കുറിച്ചത്. പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഗയാന വാരിയേഴ്സുള്ളത്. വമ്പൻ താരനിരയുള്ള മറ്റു ടീമുകളെ പിന്നിലാക്കികൊണ്ട് ഇമ്രാൻ താഹിർ നയിക്കുന്ന ഈ തകർപ്പൻ പ്രകടനം.

വീഡിയോ :