Skip to content

അവർക്ക് മുൻപിൽ ഇന്ത്യ വിയർക്കും !! മുന്നറയിപ്പുമായി സുരേഷ് റെയ്ന

ഏഷ്യ കപ്പിന് ശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഏഷ്യ കപ്പ് പോലെ ഇന്ത്യയ്ക്ക് എളുപ്പമാകില്ലയെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. പരമ്പരയിൽ മേൽക്കൈ ഓസ്ട്രേലിയക്കാണ് ഉള്ളതെന്നും വിജയം കുറിക്കാൻ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സുരേഷ് റെയ്ന പറഞ്ഞു.

ഏഷ്യ കപ്പിന് ശേഷം ഈ മാസം 22 നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുളള മൂന്ന് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. മൊഹാലി, ഇൻഡോർ, രാജ്കോട്ട് എന്നീ വേദികളിലായാണ് പരമ്പര നടക്കുന്നത്.

” ഓസ്ട്രേലിയക്ക് മികച്ച ലെഫ്റ്റ് – റൈറ്റ് ഹാൻഡ് കോംബിനേഷനുകൾ ഉണ്ട്. ഇൻഡോർ സ്റ്റേഡിയം വളരെ ചെറുതാണ്, രാജ്കോട്ടിലേത് ഫ്ലാറ്റ് വിക്കറ്റും. മൊഹാലിയിൽ ആകട്ടെ ഓസ്ട്രേലിയൻ ടീം ഒരുപാട് തവണ കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് ഒരു മേൽക്കൈ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ” സുരേഷ് റെയ്ന പറഞ്ഞു.

ഈ വർഷം തുടക്കത്തിൽ നടന്ന പരമ്പരയിൽ ഇന്ത്യയെ 2-1 ന് ഓസ്ട്രേലിയ പരാജയപെടുത്തിയിരുന്നു. പരമ്പരയിൽ 3-0 ന് വിജയിച്ചാലും 3-0 ന് തോറ്റാലും ലോകകപ്പിന് എങ്ങനെ തയ്യാറെടുക്കുന്നുവെന്നതിലാണ് കാരൃമെന്നും ഒരുപാട് പരീക്ഷണങ്ങളിലൂടെ ഈ പരമ്പരകളിൽ ടീം കടന്നുപോകണമെന്നും സുരേഷ് റെയ്ന പറഞ്ഞു. പരമ്പരയിൽ രോഹിത് ശർമ്മയായിരിക്കും ഏറ്റവും കൂടുതൽ റൺസ് നേടുവാൻ പോകുന്നതെന്നും ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡായിരിക്കും ഏറ്റവും കൂടുതൽ വിക്കറ്റ് നേടുകയെന്നും സുരേഷ് റെയ്ന പ്രവചിച്ചു.

ലോകകപ്പിലും ഇരു ടീമുകളുടെയും ആദ്യ മത്സരം തമ്മിൽ തന്നെയാണ്. ലോകകപ്പിന് ശേഷം അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലും ഇരു ടീമുകളും ഏറ്റുമുട്ടും.