Skip to content

തകർത്താടി ക്ലാസൻ !! ഓസ്ട്രേലിയക്കെതിരെ കൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക

ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തിൽ കൂറ്റൻ സ്കോർ നേടി ആതിഥേയരായ സൗത്താഫ്രിക്ക. ഹെൻറിച്ച് ക്ലാസൻ്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് പടുകൂറ്റൻ സ്കോർ സൗത്താഫ്രിക്ക നേടിയത്.

ക്ലാസനൊപ്പം ഡേവിഡ് മില്ലറും തകർത്തടിച്ചപ്പോൾ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 416 റൺസ് സൗത്താഫ്രിക്ക നേടി. വെറും 57 പന്തിൽ നിന്നുമാണ് ക്ലാസൻ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. മത്സരത്തിൽ വെറും 82 പന്തിൽ 13 ഫോറും 13 സിക്സും അടക്കം 174 റൺസ് താരം അടിച്ചുകൂട്ടി.

മറുഭാഗത്ത് ഡേവിഡ് മില്ലർ 45 പന്തിൽ 6 ഫോറും 5 സിക്സും അടക്കം പുറത്താകാതെ 82 റൺസ് മത്സരത്തിൽ അടിച്ചുകൂട്ടി. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഇരുവരും 222 റൺസ് കൂട്ടിച്ചേർത്തു.

ക്വിൻ്റൺ ഡീകോക്ക് 45 റൺസ് നേടിയപ്പോൾ റാസി വാൻഡർ ഡസൻ 65 പന്തിൽ 62 റൺസ് നേടി. ക്യാപ്റ്റൻ ബാവുമയുടെ അഭാവത്തിൽ ഐയ്‌ഡൻ മാർക്രമാണ് മത്സരത്തിൽ സൗത്താഫ്രിക്കയെ നയിക്കുന്നത്.

പരമ്പരയിലേക്ക് വരുമ്പോൾ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ മൂന്നാം മത്സരത്തിൽ വിജയിച്ച് ഗംഭീര തിരിച്ചുവരവ് സൗത്താഫ്രിക്ക നടത്തിയിരുന്നു. ടി20 പരമ്പര 3-0 ന് ഓസ്ട്രേലിയ തൂത്തുവാരിയിരുന്നു.