Skip to content

ഇങ്ങനെയാണെങ്കിൽ നെതർലൻഡ്സിനോട് പോലും ജയിക്കില്ല !! പാകിസ്ഥാനെ വിമർശിച്ച് മുൻ താരം

ഇന്ത്യയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ പാകിസ്ഥാൻ ടീമിനെ വിമർശിച്ച് രംഗത്തെത്തി മുൻ താരം കമ്രാൻ അക്മൽ. സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ 228 റൺസിൻ്റെ വമ്പൻ തോൽവിയാണ് ബാബർ അസമും കൂട്ടരും ഏറ്റുവാങ്ങിയത്.

തോൾവിയേക്കാൾ ഉപരി മത്സരത്തിലെ പാകിസ്ഥാൻ്റെ സമീപനത്തെയാണ് താരം വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. വമ്പൻ തോൽവിയോടെ നെറ്റ് റൺ റേറ്റിലും പാകിസ്ഥാൻ കനത്ത തിരിച്ചടി ഏറ്റുവാങ്ങി. ഇനി ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ പാകിസ്ഥാന് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ. മത്സരം മഴമൂലം ഉപേക്ഷിച്ചാൽ പോലും പാകിസ്ഥാൻ ഫൈനൽ കാണാതെ പുറത്താകും.

” ഏകദിന ക്രിക്കറ്റിൽ നിങ്ങൾക്ക് മികച്ച പ്രകടനം വേണോ ? ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിക്കണോ ? പക്ഷേ ഇതാണ് നിങ്ങളുടെ സമീപനമെങ്കിൽ നെതർലൻഡ്സിനെ പോലും തോൽപ്പിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. “

” എന്താണ് മാനേജ്മെൻ്റ് ചെയ്യുന്നത്? ആരാണ് എല്ലായ്പ്പോഴും ആദ്യം ബൗൾ ചെയ്യാൻ പറയുന്നത്. കളിക്കാരോട് ക്രിസിൽ നിൽക്കാനെങ്കിലും പറയൂ. റൺ റേറ്റും നിങ്ങൾക്ക് തിരിച്ചടിയാകും. ബംഗ്ലാദേശിനെതിരെ 190 റൺസിൻ്റെ വിജയലക്ഷ്യം 40 ഓവറുകളിലാണ് നമ്മൾ മറികടന്നത്. “

” കളിക്കാർക്ക് നിർദ്ദേശങ്ങൾ നൽകൂ. മുഴുവൻ ഓവറും കളിക്കാനെങ്കിലും അവരോട് ആവശ്യപെടൂ. അവർക്കറിയാം ക്രിക്കറ്റ് ബോർഡ് ഒന്നും ചോദിക്കുകയില്ലെന്ന്. നമുക്ക് ഒരു ഗെയിം പ്ലാനോ നല്ല സമീപനമോ നമുക്കില്ല. ” കമ്രാൻ അക്മൽ തുറന്നടിച്ചു.