Skip to content

കോഹ്ലി ഫാൻസ് ഹാപ്പി !! അഫ്ഗാൻ ലോകകപ്പ് ടീമിൽ ഇടം നേടി ആ താരം

ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ തിളങ്ങിയില്ല എങ്കിലും പാകിസ്ഥാനെതിരെ കിങ് കോഹ്ലി നേടിയ സെഞ്ചുറിയുടെ സന്തോഷത്തിലാണ് കോഹ്ലി ആരാധകരുള്ളത്. എന്നാൽ മറ്റൊരു കാര്യം കൂടെ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരിക്കുകയാണ് കോഹ്ലി ആരാധകർ.

മറ്റൊന്നുമല്ല അഫ്ഗാനിസ്താൻ ടീമിലേക്കുള്ള ഫാസ്റ്റ് ബൗളർ നവീൻ ഉൾ ഹഖിൻ്റെ തിരിച്ചുവരവ് തന്നെ. ഏഷ്യ കപ്പിനുള്ള ടീമിൽ താരം ഇടം പിടിക്കാതിരുന്നത് ആരാധകർക്ക് നിരാശ സമ്മാനിച്ചിരുന്നു. എന്നാൽ ഐസിസി ഏകദിന ലോകകപ്പിൽ ഇരുവരും തമ്മിലുളള പോരാട്ടം കാണുവാൻ ആരാധകർക്ക് സാധിക്കും.

തന്നോട് ഏറ്റുമുട്ടിയ ആരോടും തന്നെ കണക്കുകൾ ബാക്കിവെച്ച ശീലം വിരാട് കോഹ്ലിയ്ക്കില്ല. ബാറ്റ് കൊണ്ട് തന്നെ തന്നെ സ്ലെഡ്ജ് ചെയ്തവർ അടക്കമുള്ളവർക്ക് കോഹ്ലി മറുപടി നൽകിയിട്ടുണ്ട്. ഏകദിന ലോകകപ്പിൽ നവീൻ ഉൾ ഹഖിനും കോഹ്ലി മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

ഐ പി എല്ലിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മൽസരത്തിനിടെയാണ് നവീൻ ഉൾ ഹഖും തമ്മിൽ വാക്കേറ്റമുണ്ടായത്. ഇതാണ് പിന്നീട് ഗംഭീർ – കോഹ്ലി തർക്കത്തിലേക്കും നയിച്ചത്. മത്സരത്തിന് ശേഷം വലിയ സോഷ്യൽ മീഡിയ ആക്രമണം നവീൻ നേരിട്ടിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ നവീൻ ആർ സീ ബി തോൽവിവരെ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയും ചെയ്തിരുന്നു.

ഐസിസി ഏകദിന ലോകകപ്പിനുള്ള അഫ്ഗാൻ ടീം:

ഹഷ്മത്തുള്ള ഷാഹിദി (c), റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റിയാസ് ഹസ്സൻ, റഹ്മത്ത് ഷാ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, ഇക്രം അലിഖിൽ, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഫസൽ റഹ്മാൻ, ഫസൽഹഖ്വീൻ.