Skip to content

തോൽവിയ്ക്കിടെ ആശ്വാസം ! ഐസിസി അവാർഡ് കരസ്ഥമാക്കി പാക് ക്യാപ്റ്റൻ ബാബർ അസം

പെട്ടെന്നൊന്നും മറക്കാനാകാത്ത തോൽവിയാണ് ഇന്ത്യയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ പാകിസ്ഥാൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയാണ് ഇന്നലെ ഇന്ത്യ ബാബറിനും കൂട്ടർക്കും സമ്മാനിച്ചത്. തോൽവിയുടെ നിരാശയ്ക്കിടയിൽ ക്യാപ്റ്റൻ ബാബറിന് ആശ്വാസമായിരിക്കും ഐസിസിയുടെ അവാർഡ്.

കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനുള്ള ഐസിസി അവാർഡാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ തേടിയെത്തിയിരിക്കുന്നത്. സഹതാരം ഷദാബ് ഖാൻ, വെസ്റ്റിൻഡീസ് താരം നിക്കോളാസ് പൂരാൻ എന്നിവരെ പിന്നിലാക്കികൊണ്ടാണ് ഓഗസ്റ്റ് മാസത്തിലെ Player of Month അവാർഡ് ബാബർ സ്വന്തമാക്കിയത്.

ഇത് മൂന്നാം തവണയാണ് ഐസിസി Player of the Month പുരസ്കാരം ബാബർ നേടുന്നത്. ബാബറിനെ കൂടാതെ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ, ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് എന്നിവർ മാത്രമാണ് ഒന്നിൽ കൂടുതൽ തവണ ഈ അവാർഡ് നേടിയിട്ടുള്ളത്. ഇരുവരും രണ്ട് തവണയാണ് Player of Month ആയി തിരഞ്ഞെടുക്കപെട്ടിട്ടുള്ളത്.

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ തുടർച്ചയായി ഫിഫ്റ്റി നേടിയ ബാബർ ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ സെഞ്ചുറിയും നേടിയിരുന്നു.

ഇതിനെല്ലാം ഇന്ത്യയ്ക്കിടെ വീണ്ടും പരാജയപെട്ടതിന് പിന്നാലെ താരം വിമർശനം ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്കെതിരെ ഏകദിനത്തിൽ ഇതുവരെ ഒരു ഫിഫ്റ്റി പോലും നേടാൻ ബാബറിന് സാധിച്ചിട്ടില്ല.