Skip to content

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചോ !! ആരാധകരെ ഞെട്ടിച്ച് അബോട്ടിൻ്റെ ക്യാച്ച് : വീഡിയോ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അവിശ്വസനീയ ക്യാച്ച് നേടികൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഓസ്ട്രേലിയൻ താരം സീൻ അബോട്ട്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ക്യാച്ചായിരുന്നു ബൗണ്ടറി ലൈനിൽ അബോട്ട് നേടിയത്.

മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിലെ 47 ആം ഓവറിലായിരുന്നു ഈ തകർപ്പൻ ക്യാച്ച് പിറന്നത്. നേതൻ എല്ലിസ് എറിഞ്ഞ ഓവറിലെ നാലാം പന്ത് മാർക്കോ യാൻസൻ ബൗണ്ടറിയിലേക്ക് ഉയർത്തി അടിക്കുകയും സ്വീപ്പർ കവറിൽ നിന്നും ഓടിയെത്തിയ അബോട്ട് ഡൈവ് ചെയ്ത ഒറ്റ കയ്കൊണ്ട് പന്ത് കൈപിടിയിൽ ഒതുക്കുകയായിരുന്നു. പുറത്തായ മാർക്കോ യാൻസൻ പോലും ഈ ക്യാച്ച് കണ്ട് അന്തംവിട്ടുപോയി.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 74 പന്തിൽ 102 റൺസ് നേടിയ എയ്ഡൻ മാർക്രത്തിൻ്റെ മികവിൽ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് നേടി. ഡീകോക്ക് 77 പന്തിൽ 82 റൺസും ക്യാപ്റ്റൻ ടെമ്പാ ബാവുമ 62 പന്തിൽ 57 റൺസും മാർക്കോ യാൻസൻ 16 പന്തിൽ 32 റൺസും നേടി.

വീഡിയോ :

https://twitter.com/CricCrazyJohns/status/1701610143056863660?t=-SdPk0xraQ7QkiqxktlW4Q&s=19