Skip to content

മുന്നിൽ കോഹ്ലി മാത്രം !! തകർപ്പൻ റെക്കോർഡിൽ സച്ചിനെയും ഗാംഗുലിയെയും പിന്നിലാക്കി രോഹിത് ശർമ്മ

ഏഷ്യ കപ്പിൽ തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടികൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടികൊണ്ട് മികച്ച തുടക്കം ഇന്ത്യയ്ക്ക് സമ്മാനിക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചു. മത്സരത്തിലെ പ്രകടനത്തോടെ ഏകദിനത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ.

മത്സരത്തിൽ 48 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ 53 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. മത്സരത്തിൽ നേടിയ ഈ ഫിഫ്റ്റിയോടെ ഏകദിന ക്രിക്കറ്റിൽ 10000 റൺസ് രോഹിത് ശർമ്മ പൂർത്തിയാക്കി.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് രോഹിത് ശർമ്മ. വെറും 241 ഇന്നിങ്സിൽ നിന്നുമാണ് ഹിറ്റ്മാൻ 10000 റൺസ് നേടിയത്. 259 ഇന്നിങ്സിൽ നിന്നും 10000 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ, 263 ഇന്നിങ്സിൽ നിന്നും 10000 റൺസ് നേടിയ സൗരവ് ഗാംഗുലി എന്നിവരെയാണ് ഹിറ്റ്മാൻ പിന്നിലാക്കിയത്.

വെറും 205 ഇന്നിങ്സിൽ നിന്നും 10000 റൺസ് പൂർത്തിയാക്കിയ കിങ് കോഹ്ലി മാത്രമാണ് രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്. ഈ റെക്കോർഡിൽ ആദ്യ നാല് സ്ഥാനത്തും ഇന്ത്യൻ താരങ്ങളാണ് എന്നുള്ളത് അഭിമാനമായ കാര്യമാണ്.

മത്സരത്തിലെ ഫിഫ്റ്റിയോടെ ഈ ഏഷ്യ കപ്പിലെ ലീഡിങ് റൺ സ്കോററായും രോഹിത് ശർമ്മ മാറി. 4 മത്സരങ്ങളിൽ നിന്നും 64.67 ശരാശരിയിൽ 194 റൺസ് ഹിറ്റ്മാൻ നേടിയിട്ടുണ്ട്.