Skip to content

കോഹ്ലിയും കെ എൽ രാഹുലും ചേർന്ന് തകർത്തത് പാക് സഖ്യത്തിൻ്റെ ആ റെക്കോർഡ്

ഗംഭീര പ്രകടനമാണ് പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്കായി വിരാട് കോഹ്ലി യും കെ എൽ രാഹുലും കാഴ്ച്ചവെച്ചത്. ഇരുവരുടെയും സെഞ്ചുറി മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റൻ സ്കോർ വിജയലക്ഷ്യമായി പാകിസ്ഥാന് മുൻപിൽ ഉയർത്തിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏഷ്യ കപ്പിൽ തകർപ്പൻ റെക്കോർഡ് ഇരുവരും കുറിച്ചിരിക്കുകയാണ്.

മത്സരത്തിൽ മൂന്നാം വിക്കറ്റിൽ ഒതതുചേർന്നുകൊണ്ടാണ് ഇരുവരും ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് കുറിച്ചത്. കോഹ്ലി 94 പന്തിൽ പുറത്താകാതെ 122 റൺസ് നേടിയപ്പോൾ കെ എൽ രാഹുൽ 106 പന്തിൽ 111 റൺസ് നേടി.

മൂന്നാം വിക്കറ്റിൽ 235 റൺസ് ഇരുവരും കൂട്ടിചേർത്തു. ഏഷ്യ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 2012 ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരെ 224 റൺസ് കൂട്ടിച്ചേർത്ത മൊഹമ്മദ് ഹഫീസ്, നാസിർ ജംഷീദ് സഖ്യത്തെയാണ് കോഹ്ലിയും കെ എൽ രാഹുലും മറികടന്നത്.

ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും പാക് സഖ്യം തന്നെയാണ് ഉള്ളത്. 2004 ൽ ഹോങ്കോങിനെതിരെ 223 റൺസ് കൂട്ടിചേർത്ത ഷോയിബ് മാലിക്ക് – യൂനിസ് ഖാൻ സഖ്യവും ഈ ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ 214 റൺസ് കൂട്ടിചേർത്ത ബാബർ അസം – ഇഫ്തിഖാർ അഹമ്മദ് സഖ്യവുമാണ് മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും ഉള്ളത്. 2014 ൽ ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ 213 റൺസ് കൂട്ടിചേർത്തു കോഹ്ലിയും അജിങ്ക്യ രഹാനെയുമാണ് അഞ്ചാം സ്ഥാനത്തുള്ളത്.