Skip to content

അമ്പമ്പോ എന്തൊരു ബോൾ !! ആദ്യ ഓവറിൽ തന്നെ ബാബർ അസമിനെ പുറത്താക്കിയ ഹാർദിക്ക് പാണ്ഡ്യ : വീഡിയോ

പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ പൂർണ നിയന്ത്രണം ഏറ്റെടുത്ത് ഇന്ത്യ. 357 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന് അവരുടെ രണ്ട് പ്രധാനപെട്ട ബാറ്റ്സ്മാന്മാരെയും ഇതിനോടകം നഷ്ടമായി.

ഇമാം ഉൾ ഹഖിനെ ജസ്പ്രീത് ബുംറ വീഴ്ത്തിയപ്പോൾ ക്യാപ്റ്റൻ ബാബർ അസമിനെ തൻ്റെ ആദ്യ ഓവറിൽ തന്നെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ പുറത്താക്കി. പതിനൊന്നാം ഓവറിലെ നാലാം പന്തിൽ തകർപ്പൻ ഇൻസ്വിങറിലൂടെയാണ് പാകിസ്ഥാൻ ക്യാപ്റ്റനെ ഹാർദിക്ക് പാണ്ഡ്യ പുറത്താക്കിയത്.

24 പന്തിൽ 10 റൺസ് നേടിയാണ് ബാബർ അസം പുറത്തായത്. ഇന്ത്യയ്ക്കെതിരെ ഏകദിനത്തിൽ ക്രിക്കറ്റിൽ മോശം റെക്കോർഡാണ് ബാബർ അസമിനുള്ളത്. 7 മത്സരങ്ങൾ ഇന്ത്യയ്ക്കെതിരെ കളിച്ച താരത്തിന് ഒരു ഫിഫ്റ്റി പോലും ഇതുവരെ നേടുവാൻ സാധിച്ചിട്ടില്ല. 48 റൺസാണ് ഇന്ത്യയ്ക്കെതിരായ താരത്തിൻ്റെ ഏറ്റവും ഉയർന്ന സ്കോർ.

മത്സരത്തിലേക്ക് വരുമ്പോൾ സെഞ്ചുറി നേടിയ കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും മികവിൽ നിശ്ചിത 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് നേടിയിരുന്നു. കോഹ്ലി 94 പന്തിൽ 122 റൺസ് നേടിയപ്പോൾ കെ എൽ രാഹുൽ 106 പന്തിൽ 111 റൺസ് അടിച്ചുകൂട്ടിയിരുന്നു. ഏകദിന ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ കോഹ്ലിയുടെ മൂന്നാം സെഞ്ചുറിയാണിത്.

ഇതിന് മുൻപ് 2012 ഏഷ്യ കപ്പിലും 2015 ഐസിസി ഏകദിന ലോകകപ്പിലും പാകിസ്ഥാനെതിരെ കോഹ്ലി സെഞ്ചുറി നേടിയിരുന്നു.

https://twitter.com/StarSportsIndia/status/1701246698041778615?t=9cK9CLWilQ5XPtPK2332jw&s=19