Skip to content

ഷഹീനെ നേരിടാനാവില്ലെന്ന് പാക് ആരാധകർ !! അടിച്ചൊതുക്കി കയ്യിൽ കൊടുത്ത് ഇന്ത്യ

ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബൗളർമാർക്കാകില്ലെന്ന പാകിസ്ഥാൻ ആരാധകരുടെ വീമ്പിന് ദിവസങ്ങളുടെ മാത്രം ആയുസ്സ് നൽകി ഇന്ത്യ. ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ ഷഹീൻ അഫ്രീദിയുടെ മികച്ച പ്രകടനത്തിന് പുറകെയാണ് ” They can’t Play him ” എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ ബാറ്റ്സ്മാന്മാരെ പാക് ആരാധകർ പരിഹസിച്ചത്.

പാകിസ്ഥാൻ്റെ മുൻ പ്രധാനമന്ത്രി പോലും ഇത്തരത്തിൽ കുറിച്ചുകൊണ്ട് ഇന്ത്യയെ പരിഹസിചചിരുന്നു. പാക് ആരാധകരുടെ ആഘോഷത്തിന് ഏതാനും ദിവസങ്ങളുടെ ആയുസ്സ് മാത്രമാണ് ഇന്ത്യ നൽകിയത്. സൂപ്പർ ഫോർ പോരാട്ടത്തിൽ ഷഹീൻ അഫ്രീദി ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ബാറ്റിൻ്റെ ചൂട് ശരിക്കും അറിഞ്ഞു.

പത്തോവറിൽ 79 റൺസ് വഴങ്ങികൊണ്ട് ഒരു വിക്കറ്റ് നേടുവാൻ മാത്രമാണ് ഷഹീൻ അഫ്രീദിയ്ക്ക് സാധിച്ചത്. ഏകദിന ക്രിക്കറ്റിലെ ഷഹീൻ അഫ്രീദിയെ ഏറ്റവും നാലാമത്തെ മോശം ബൗളിംഗ് പ്രകടനമാണ്. ഇതിന് മുൻപ് 2019 ലാണ് ആദ്യ മൂന്ന് മോശം ബൗളിങ് പ്രകടനവും താരത്തിൽ നിന്നും ഉണ്ടായത്. ഈ മൂന്ന് മോശം ബൗളിങ് പ്രകടനവും ഇംഗ്ലണ്ടിനെതിരെയായിരുന്നു.

മത്സരത്തിൽ കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് ഇന്ത്യ നേടിയിരുന്നു. ഏകദിന ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ 106 പന്തിൽ 111 റൺസും വിരാട് കോഹ്ലി 94 പന്തിൽ 122 റൺസും നേടി പുറത്താകാതെ നിന്നു. രോഹിത് ശർമ്മ 56 റൺസ് നേടിയപ്പോൾ ശുഭ്മാൻ ഗിൽ 58 റൺസ് നേടി.