Skip to content

സ്നേഹമാണ് വലുത് !! ജസ്പ്രീത് ബുംറയ്ക്ക് സ്പെഷ്യൽ ഗിഫ്റ്റ് നൽകി ഷഹീൻ അഫ്രീദി: വീഡിയോ കാണാം

ഏവരും പ്രതീക്ഷിച്ചത് പോലെ തന്നെ ഏഷ്യ കപ്പിലെ ഇന്ത്യ – പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടം റിസർവ് ഡേയിലേക്ക് മാറ്റിയിരിക്കുകയാണ്. വീണ്ടും മഴ വില്ലനായി എത്തിയത് ആരാധകർക്ക് നിരാശ സമ്മാനിച്ചുവെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പങ്കുവെച്ച വീഡിയോ ഇപ്പോൾ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

ഏഷ്യ കപ്പിനിടെ അച്ഛനായ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി സ്പെഷ്യൽ ഗിഫ്റ്റ് നൽകുന്ന വീഡിയോയാണ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ബുംറയ്ക്കും ഭാര്യ സഞ്ജന ഗണേശനും ആൺകുഞ്ഞ് പിറന്നത്. ഏഷ്യ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ നിന്നും പിന്മാറിയാണ് ഈ സന്തോഷവേളയിൽ ബുംറ ഭാര്യയ്ക്കൊപ്പമെത്തിയത്. ജീവിതത്തിൻ്റെ പുതിയ ഘട്ടത്തിലേക്ക് കടന്ന ബുംറയ്ക്ക് തൻ്റെ ആശംസകൾ അറിയിച്ചുകൊണ്ടാണ് ഷഹീൻ ഗിഫ്റ്റ് സമ്മാനിച്ചത്.

മത്സരത്തിലേക്ക് വരുമ്പോൾ നാളെ ഇന്ത്യ 24.1 ഓവറിൽ 147/2 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിക്കും. കോഹ്ലിയും കെ എൽ രാഹുലുമാണ് ഇന്ത്യക്കായി ക്രീസിലുള്ളത്. ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഫിഫ്റ്റി നേടി പുറത്തായി.

വീഡിയോ :