Skip to content

ലോകകപ്പിൽ ഇല്ലാത്തതിൻ്റെ കലിപ്പ് സൗത്താഫ്രിക്കയോട് തീർത്ത് ലാബുഷെയ്ൻ !! ഫിഫ്റ്റിയ്ക്ക് പുറകെ തകർപ്പൻ സെഞ്ചുറി

ഐസിസി ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിൻ്റെ കലിപ്പ് സൗത്താഫ്രിക്കയോട് തീർത്ത് ഓസ്ട്രേലിയൻ താരം മാർനസ് ലാബുഷെയ്ൻ. ആദ്യ മത്സരത്തിൽ കൺകഷൻ സബായി എത്തി 80 റൺസ് നേടി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ച താരം ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇപ്പോഴിതാ തകർപ്പൻ സെഞ്ചുറി കുറിച്ചിരിക്കുകയാണ്.

വെറും 80 പന്തിൽ നിന്നുമാണ് മത്സരത്തിൽ താരം സെഞ്ചുറി കുറിച്ചത്. ഏകദിന ക്രിക്കറ്റിലെ തൻ്റെ താരത്തിൻ്റെ രണ്ടാം സെഞ്ചുറിയാണിത്. സൗത്താഫ്രിക്കയ്ക്കെതിരെ തന്നെയാണ് തൻ്റെ ആദ്യ സെഞ്ചുറിയും മാർനസ് ലാബുഷെയ്ൻ നേടിയിരുന്നു.

മത്സരത്തിൽ 99 പന്തിൽ 19 ഫോറും ഒരു സിക്സും ഉൾപ്പടെ 124 റൺസ് നേടിയാണ് ലാബുഷെയ്ൻ പുറത്തായത്. ലാബുഷെയ്നൊപ്പം 93 പന്തിൽ 12 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 106 റൺസ് നേടിയ ഡേവിഡ് വാർണറും 36 പന്തിൽ 9 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 64 റൺസ് നേടിയ ട്രാവിസ് ഹെഡും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചു. ഓപ്പണിങ് കൂട്ടുകെട്ടിൽ 109 റൺസ് വാർണറും ഹെഡും നേടിയിരുന്നു. പവർ പ്ലേയിൽ മാത്രം 102 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്.

മത്സരത്തിൽ മൂവരുടെയും മികവിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 392 റൺസ് ഓസ്ട്രേലിയ അടിച്ചുകൂട്ടി.