Skip to content

ചിന്നസ്വാമിയിൽ അന്നവൻ പറത്തിയ സിക്സുകൾ ഇപ്പോഴും മറന്നിട്ടില്ല ! സഞ്ജുവിനെ കുറിച്ച് മുൻ സൗത്താഫ്രിക്കൻ സൂപ്പർതാരം

ഐ പി എല്ലിൽ വർഷങ്ങൾക്ക് മുൻപേ സഞ്ജു നടത്തിയ പ്രകടനം താനിപ്പോഴും മറന്നിട്ടില്ലയെന്ന് മുൻ സൗത്താഫ്രിക്കൻ താരം മുൻ ആർ സീ ബി താരവുമായി എ ബി ഡിവില്ലിയേഴ്സ്. ലോകകപ്പിൽ നിന്നും ഒഴിവാക്കപെട്ട താരത്തിന് നിർദേശവും ഡിവില്ലിയേഴ്സ് നൽകുകയും ചെയ്തു.

ഏഷ്യ കപ്പ് ടീമിൽ നിന്നും ഒപ്പം ലോകകപ്പ് ടീമിൽ സഞ്ജു ഒഴിവാക്കപെട്ടതോടെ വലിയ നിരാശയിലാണ് സഞ്ജു ആരാധകരുള്ളത്. ഹർഭജൻ സിങ് അടക്കമുള്ളവർ സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.

സഞ്ജുവിനെ കുറിച്ച് ഒന്നും പറയേണ്ടതില്ലെന്നും സഞ്ജു എത്രത്തോളം കഴിവുന്ന താരമാണെന്ന് എല്ലാവർക്കും അറിയാമെന്നും അഞ്ച് വർഷം മുൻപ് 2018 ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സഞ്ജു നടത്തിയ പ്രകടനം ഓർത്തെടുത്തുകൊണ്ട് ഡിവില്ലിയേഴ്സ് പറഞ്ഞു.

” അന്ന് ഞാൻ ആർ സീ ബിയിൽ ഞാൻ അവൻ്റെ എതിർപക്ഷത്തായിരുന്നു. അന്നവൻ പുറത്താകാതെ 92 റൺസ് നേടിയിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ പന്തുകൾ പറന്നുയർന്നുകൊണ്ടിരിക്കുകയായിരുന്നു. ”

” പരമ്പരാഗത ക്രിക്കറ്റും ഒപ്പം മികച്ച ടെക്നിക്കും സഞ്ജുവെന്ന ബാറ്റ്സ്മാനിലുണ്ട്. മികച്ച ഹുക്ക് ഷോട്ടുകളും മികച്ച പുൾ ഷോട്ടുകളും അവൻ്റെ പക്കലുണ്ട്. അവൻ എല്ലാം തികഞ്ഞൊരു ബാറ്റ്സ്മാൻ തന്നെയാണ് അവൻ്റെ പക്കൽ എല്ലാമുണ്ട്. അതിനൊപ്പം തന്നെ ഏകദിന ക്രിക്കറ്റിനോടും ഗെയിം പ്ലാനിനോടും ലോകകപ്പ് സമ്മർദ്ദങ്ങളോടും പൊരുത്തപെടേണ്ടതുണ്ട്. ” ഡിവില്ലിയേഴ്സ് പറഞ്ഞു.

അന്ന് രാജസ്ഥാൻ റോയൽസിനായി 45 പന്തിൽ 2 ഫോറും 10 സിക്സും ഉൾപ്പടെ 92 റൺസ് സഞ്ജു സാംസൺ നേടിയിരുന്നു. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 19 റൺസിന് വിജയിക്കുകയും ചെയ്തു.